കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്നും വ​ൻ​വ​ർ​ധ​ന​വ്; രാ​ജ്യം ആ​ശ​ങ്ക​യി​ൽ
Thursday, March 4, 2021 11:54 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ ഇ​ന്നും വ​ൻ വ​ർ​ധ​ന​വ്. വ്യാ​ഴാ​ഴ്ച 1,716 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 196,497 ആ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.31 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,208 ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​യ​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​ലാ​യി​രു​ന്ന എ​ട്ട് പേ​ർ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,105 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 93.29 ശ​ത​മാ​ന​മാ​ണ് 1,125 പേ​രാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യ​ത് . ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 183,321 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി. 12,071 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 162 പേ​ർ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കു​വൈ​റ്റി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ഭാ​ഗി​ക ക​ർ​ഫ്യൂ

കു​വൈ​റ്റി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ഒ​രു മാ​സ​ത്തേ​ക്ക് ഭാ​ഗി​ക ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ക​ർ​ഫ്യൂ ന​ട​പ്പാ​ക്കു​ക. കോ​വി​ഡ് കേ​സു​ക​ൾ വ​ൻ​തോ​തി​ൽ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ