കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണു പ​രി​ക്കേ​റ്റ കൊ​ല്ലം സ്വ​ദേ​ശി​യെ കേ​ളി നാ​ട്ടി​ലെ​ത്തി​ച്ചു
Tuesday, April 6, 2021 3:27 AM IST
റി​യാ​ദ് : കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ മ​ല​യാ​ളി​യെ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജു ശി​വ​ദാ​സ​നാ​ണ് മു​സാ​മി​യ​യി​ൽ ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണു പ​രി​ക്കേ​റ്റ​ത്. വീ​ഴ്ച​യി​ൽ ന​ട്ടെ​ല്ലി​നും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജു ശി​വ​ദാ​സ​ൻ ഒ​ര​ഴ്ച​യി​ല​ധി​കം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് രാ​ജു​വി​ന്‍റെ സു​ഹൃ​ത്ത​ക്ക​ൾ കേ​ളി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തു പ്ര​കാ​രം കേ​ളി​യു​ടെ മു​സാ​മി​യ ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​മാ​യ യാ​ത്രാ​രേ​ഖ​ക​ളും യാ​ത്ര ചെ​യ്യാ​നു​ള്ള വീ​ൽ​ചെ​യ​റും ഒ​രു​ക്കി കൊ​ടു​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യും ചെ​യ്തു.