എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് നെ​റ്റ് വ​ർ​ക്ക് രൂ​പ​വ​ൽ​ക​രി​ക്കു​ന്നു
Tuesday, April 6, 2021 10:57 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് നെ​റ്റ്വ​ർ​ക്ക് രൂ​പ​വ​ൽ​ക​രി​ക്കു​ന്നു. കാ​യി​കാ​ഭി​രു​ചി​യും ക​ഴി​വു​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൂ​ട്ടാ​യ്മ രൂ​പ​വ​ൽ​ക​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ് പ്രേട്ടോകോ​ൾ പാ​ലി​ച്ച് ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച് നി​യ​ന്ത്രി​ത​മാ​യാ​ണ് ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​രി​പാ​ടി ലൈ​വാ​യി കാ​ണാ​വു​ന്ന​താ​ണ്. ഇ​ന്ത്യ​ൻ കാ​യി​ക മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള ഡി​ജി​റ്റ​ൽ പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കും. അം​ബാ​സ​ഡ​ർ ക​പ്പ് ബാ​ഡ്മി​ൻ​റ​ണ്‍ ടൂ​ർ​ണ​മെ​ൻ​റ് ട്രോ​ഫി ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കും. ഭാ​വി​യി​ൽ വി​വി​ധ കാ​യി​ക​മേ​ള​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് നെ​റ്റ്വ​ർ​ക്കി​ന്‍റെ പി​ന്തു​ണ​യോ​ടെ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.

ഇ​ന്ത്യ​ൻ കാ​യി​ക​സ​മൂ​ഹ​ത്തെ​യും കു​വൈ​റ്റി​നെ​യും ബ​ന്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും ല​ക്ഷ്യ​മി​ടു​ന്നു. നെ​റ്റ്വ​ർ​ക്കി​ൽ ചേ​രാ​നു​ള്ള ഗൂ​ഗി​ൾ ഫോ​ണും ട്വി​റ്റ​ർ വി​ലാ​സ​വും ചൊ​വ്വാ​ഴ്ച അം​ബാ​സ​ഡ​ർ പ്ര​ഖ്യാ​പി​ക്കും. എം​ബ​സി വെ​ബ്സൈ​റ്റി​ലൂ​ടെ​യും ഇ​വ ല​ഭി​ക്കും. ബു​ധ​നാ​ഴ്ച ട്വി​റ്റ​റി​ൽ സ്പോ​ർ​ട്സ് ക്വി​സും ന​ട​ത്തു​ന്നു. നേ​രേ​ത്ത എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ബി​സി​ന​സ് നെ​റ്റ്വ​ർ​ക്ക്, ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ൽ നെ​റ്റ്വ​ർ​ക്ക് എ​ന്നി​വ രൂ​പ​വ​ൽ​ക​രി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ