ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക് വാ​ഹ​ന സേ​വ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു
Tuesday, April 6, 2021 11:23 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഡി​പ്ലോ​മാ​റ്റി​ക് എ​ൻ​ക്ലേ​വി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ നി​ന്നും വാ​ഹ​ന സേ​വ​നം സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രു​ന്ന വാ​ഹ​ന സേ​വ​നം എം​ബ​സി സ​ന്ദ​ർ​ശ​ക​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും.

പ്രാ​യ​മാ​യ​വ​ർ, കു​ടും​ബ​ങ്ങ​ൾ, കു​ട്ടി​ക​ൾ, ആ​രോ​ഗ്യ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ ഏ​ഴ് മു​ത​ൽ നാ​ല് വ​രെ സേ​വ​നം ല​ഭ്യ​മാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എം​ബ​സി​യി​ലേ​ക്ക് എ​ത്തു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച സേ​വ​നം ന​ൽ​കു​ക​യെ​ന്ന താ​ൽ​പ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷ​ട്ടി​ൽ വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഷ​ട്ടി​ൽ സ​ർ​വീ​സ് സേ​വ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണെ​ന്നും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ, സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ പാ​ലി​ക്ക​ണ​മെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ