പ​ഠ​ന​ത്തി​ൽ മി​ക​വു​തെ​ളി​യി​ച്ച നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി ലു​ലു ഗ്രൂ​പ്പ്
Tuesday, April 6, 2021 11:28 PM IST
അ​ബു​ദാ​ബി: റം​സാ​ൻ ക്ഷേ​മ പ​ദ്ധ​തി​ക​ളു​മാ​യി ലു​ലു ഗ്രൂ​പ്പ്. പ​ഠ​ന​ത്തി​ൽ മി​ക​വു​തെ​ളി​യി​ച്ച നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ഹാ​യ​വും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന റം​സാ​ൻ കി​റ്റ് പ​ദ്ധ​തി​യു​മാ​ണ് ലു​ലു ഗ്രൂ​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത്. അ​ബു​ദാ​ബി ഖാ​ലി​ദി​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ന്നു.

അ​ബു​ദാ​ബി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ’ഇ​ഖ്റാ’ ക്യാ​ന്പ​യി​നി​ലൂ​ടെ​യാ​ണ് എ​മി​റേ​റ്റ്സ് റെ​ഡ് ക്രെ​സ​ന്‍റു​മാ​യി ചേ​ർ​ന്ന് ലു​ലു ഗ്രൂ​പ്പ് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക. ലു​ലു​വി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് പ​ദ്ധ​തി​യി​ലേ​ക്ക് 2 ദി​ർ​ഹം സം​ഭാ​വ​ന​യാ​യി ന​ൽ​കാം. ഇ​ത്ത​ര​ത്തി​ൽ സ്വ​രൂ​പി​ക്കു​ന്ന പ​ണം നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ അ​ബു​ദാ​ബി യൂ​ണി​വേ​ഴ്സി​റ്റി ചാ​ൻ​സ​ല​ർ പ്ര​ഫ. വ​ഖാ​ർ അ​ഹ​മ്മ​ദ്, ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ സൈ​ഫി രൂ​പ​വാ​ല, എ​മി​റേ​റ്റ്സ് റെ​ഡ്ക്രെ​സ​ന്‍റ് സ​പ്പോ​ർ​ട്ട് സ​ർ​വീ​സ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് യൂ​സ​ഫ് അ​ൽ ഫാ​ഹിം എ​ന്നി​വ​ർ ഒ​പ്പു​വ​ച്ചു.

റം​സാ​ൻ ഷോ​പ്പിം​ഗ് എ​ളു​പ്പ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ റം​സാ​ൻ കി​റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്. ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 120, 85 ദി​ർ​ഹ​ത്തി​ന്‍റെ കി​റ്റു​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. അ​രി, പാ​ൽ​പ്പൊ​ടി, എ​ണ്ണ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം വി​പ​ണി വി​ല​യി​ലും കു​റ​ച്ചാ​ണ് കി​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ നേ​രി​ട്ടെ​ത്തി​യും ഓ​ണ്‍​ലൈ​നാ​യും കി​റ്റ് വാ​ങ്ങാം. റം​സാ​ൻ മാ​സം ഗാ​ർ​ഹി​ക ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ വി​ല​യ്ക്ക് ഉ​റ​പ്പാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ലു​ലു ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ.​അ​ഷ്റ​ഫ് അ​ലി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള