കോ​ളേ​ജു​ക​ൾ ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് കു​വൈ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ
Wednesday, April 7, 2021 11:23 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ കോ​ളേ​ജു​ക​ൾ ഒ​ക്ടോ​ബ​ർ മു​ത​ൽ ആ​രം​ഭി​ക്കാ​ൻ കു​വൈ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി അ​ൽ ഖ​ബാ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ളേ​ജു​ക​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ​മാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ടി​യ​ന്തി​ര​മാ​യി കു​ത്തി​വ​യ്പ്പ് ന​ൽ​കാ​ൻ നേ​ര​ത്തെ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യു​ള്ള ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് രാ​ജ്യ​ത്തെ കോ​ളേ​ജു​ക​ൾ തു​റ​ക്കു​ന്ന​ത്. പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം തു​റ​ക്കും. പ്ര​ധാ​ന പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ ഉൗ​ന്നി​യാ​യി​രി​ക്കും അ​ധ്യ​യ​നം. ക്ലാ​സ് റൂം, ​ലാ​ബ് എ​ന്നി​വ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. സാ​നി​റ്റൈ​സ​ർ, മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ