സ്പു​ട്നി​ക് വാ​ക്സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Wednesday, April 7, 2021 11:30 PM IST
കു​വൈ​റ്റ് സി​റ്റി : റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് വാ​ക്സി​ൻ രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി വാ​ക്സി​ന്‍റെ സു​ര​ക്ഷ വി​ല​യി​രു​ത്തു​ക​യും നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തോ​ടൊ​പ്പം ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത് വാ​ക്സി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കൊ​റോ​ണ വാ​ക്സി​നേ​ഷ​ൻ ക​മ്മി​റ്റി രാ​ജ്യ​ത്ത് വാ​ക്സി​നു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത്.

ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കു​ന്ന രീ​തി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ മ​ന്ത്രാ​ല​യം വാ​ക്സി​നു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളാ​യ ബ​ഹ്റി​ൻ , ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ്പു​ട്നി​ക് വി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. റ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ന്‍റെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഗ​മാ​ല​യ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​പ്പി​ഡെ​മി​യോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി​യാ​ണ് സ്പു​ട്നി​ക് വാ​ക്സി​ൻ നി​ർ​മ്മി​ക്കു​ന്ന​ത്. ര​ണ്ട് മാ​സ​ത്തി​ൽ താ​ഴെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ട​ത്തി​യി​ട്ടു​ള്ള​ത്. തി​ടു​ക്ക​ത്തി​ലു​ള്ള റ​ഷ്യ​യു​ടെ വാ​ക്സി​ൻ ഉ​ൽ​പാ​ദ​ന​ത്തി​ൽ ചി​ല ആ​രോ​ഗ്യ വി​ദ​ഗ്ദ്ധ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ