ക​ർ​ഫ്യൂ സ​മ​യ​ത്തി​ൽ മാ​റ്റം; റം​സാ​ൻ നാ​ളു​ക​ളി​ൽ രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്നു​വ​രെ ഭക്ഷണവിതരണത്തിന് അനുമതി
Thursday, April 8, 2021 10:23 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ഇ​ന്ന് മു​ത​ൽ ക​ർ​ഫ്യൂ സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​വു​മെ​ങ്കി​ലും റം​സാ​ൻ നാ​ളു​ക​ളി​ൽ മാ​ത്ര​മേ ഹോ​ട്ട​ലു​ക​ൾ​ക്കും റ​സ്റ്റ​റ​ൻ​റു​ക​ൾ​ക്കും പു​ല​ർ​ച്ചെ 3 വ​രെ ഡെ​ലി​വ​റി ഓ​ർ​ഡ​റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നി​യ​ർ അ​ഹ​മ്മ​ദ് അ​ൽ മ​ൻ​ഫു​ഹി അ​റി​യി​ച്ചു. രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യാ​ണ് പു​തു​ക്കി​യ സ​മ​യം. റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ രാ​ത്രി പ​ത്തു​വ​രെ ന​ട​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​കും.

സൈ​ക്കി​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ർ​ഫ്യൂ സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. റം​സാ​ൻ നാ​ളി​ലെ ആ​ദ്യ ദി​വ​സം മു​ത​ൽ ത​ന്നെ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം വ​ഴി വൈ​കു​ന്നേ​രം 7 മു​ത​ൽ അ​ർ​ദ്ധ​രാ​ത്രി 12 വ​രെ കോ ​ഓ​പ്പ​റേ​റ്റീ​വ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും മാ​ളി​ലും ഷോ​പ്പിം​ഗ് അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ട​ക​ൾ രാ​വി​ലെ അ​ഞ്ച് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ഏ​പ്രി​ൽ 22 വ​രെ​യാ​ണ് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ