കുവൈറ്റിൽ കോവിഡ് ബാധിതർ 1,379; നാല് മരണം
Friday, April 9, 2021 5:10 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 242,848 ആയി .

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.25 ശതമാനമായി കുറഞ്ഞു . വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന നാല് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,383 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.58 ശതമാനമാണ് . 1,234 പേർ ഇന്നു രോഗ മുക്തി നേടിയതോടെ രാജ്യത്ത് രോഗ മുക്തരുടെ എണ്ണം 227,220 ആയി. 14,205 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 226 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ