ദു​ബാ​യി​ലെ നി​ര​ത്തു​ക​ളി​ൽ സ്വ​യ നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങും
Tuesday, April 13, 2021 12:13 AM IST
ദു​ബാ​യ് : ദു​ബാ​യി​ലെ നി​ര​ത്തു​ക​ളി​ൽ 2023 ഓ​ടെ സ്വ​യ നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങും. ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ 2030 ഓ​ടെ 18 ബി​ല്യ​ണ്‍ ദി​ർ​ഹം സാ​ന്പ​ത്തി​ക വ​രു​മാ​നം സൃ​ഷ്ട്ടി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ദു​ബാ​യ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തു​മാ​ണ് പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 2030 ഓ​ടെ 4000 ത്തോ​ളം സ്വ​യ നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ ഇ​റ​ക്കാ​നാ​ണ് ദു​ബാ​യ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​ന​റ​ൽ മോ​ട്ടോ​ർ​സ് ക്രൂ​സ് ലീ​ഗ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജെ​ഫ് ബ്ലെ​യ്ഷു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് ഷൈ​ഖ് ഹം​ദാ​ൻ ട്വി​റ്റ​റി​ലൂ​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

അ​മേ​രി​ക്ക​ക്കു​ശേ​ഷം സ്വ​യ നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന ആ​ദ്യ ന​ഗ​ര​മാ​കും ദു​ബാ​യ് എ​ന്നും ട്വി​റ്റ​റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. 2030 ഓ​ടെ ദു​ബാ​യി​ലെ ഗ​താ​ഗ​ത​രം​ഗ​ത്തു 25 ശ​ത​മാ​നം സ്വ​യ നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു മാ​റു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​ത രം​ഗ​ത്ത് 900 മി​ല്യ​ണ്‍ ദി​ർ​ഹം കു​റ​വ് വ​രു​ത്തു​ന്ന​തി​നും, പ്ര​കൃ​തി മ​ലി​നീ​ക​ര​ണം 12 ശ​ത​മാ​നം കു​റ​ക്കു​ന്ന​തി​ലൂ​ടെ 1.5 ബി​ല്യ​ണ്‍ ദി​ർ​ഹം ലാ​ഭി​ക്കു​ന്ന​തി​നു​മാ​ണ് ദു​ബാ​യ് പ​ദ്ധ​തി​യൊ​രു​ക്കു​ന്ന​ത്. ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ 18 ബി​ല്യ​ണ്‍ ദി​ർ​ഹം സാ​ന്പ​ത്തി​ക വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​താ​യി ഷെ​യ്ഖ് ഹം​ദാ​ൻ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള