ന​ഴ്സ​റി​ക​ൾ സെ​പ്റ്റം​ബ​രോ​ടെ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Tuesday, April 13, 2021 4:07 AM IST
കു​വൈ​റ്റ് സി​റ്റി : മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി ന​ഴ്സ​റി​ക​ൾ​ക്ക് കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​താ​യും കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​താ​യും പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ർ​ശ​ന കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​ണ് കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് ആ​ദ്യ​ഘ​ട്ടം ഏ​പ്രി​ൽ 15 മു​ത​ൽ മെ​യ് 30 വ​രെ​യും ര​ണ്ടാം ഘ​ട്ടം ജൂ​ണ്‍ 1 മു​ത​ൽ ഓ​ഗ​സ്റ്റ് 30 വ​രെ​യും മൂ​ന്നാം​ഘ​ട്ടം സെ​പ്റ്റം​ബ​ർ ഒ​ന്നി​നും ആ​രം​ഭി​ക്കും. പാ​ലി​ക്കേ​ണ്ട കോ​വി​ഡ് സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ഗൈ​ഡ് ലൈ​നു​ക​ൾ ന​ഴ്സ​റി​ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്യും. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ന​ഴ്സ​റി​ക​ക​ളും കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ളും അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ