പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി
Tuesday, April 13, 2021 10:51 PM IST
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി.

യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ​മൂ​ലം വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​തെ നാ​ട്ടി​ൽ ത​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് അ​ബ്ര​ഹാം, കു​വൈ​റ്റ് ക​ണ്‍​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.

കോ​വി​ഡ് 19 വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ലും, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ, സാ​ധു​ത​യു​ള്ള റ​സി​ഡ​ൻ​സ് വി​സ ഉ​ണ്ടാ​യി​ട്ടും ത​ങ്ങ​ളു​ടെ ജോ​ലി​ക​ളി​ൽ വി​ദേ​ശ​ത്ത് തി​രി​കെ പ്ര​വേ​ശി​ക്കാ​നാ​കാ​തെ നാ​ട്ടി​ൽ ത​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള​ള​ത്. കൂ​ടാ​തെ ചി​ല രാ​ജ്യ​ങ്ങ​ൾ ഇ​പ്പോ​ൾ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്,അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ന് മു​ൻ​ഗ​ണ​ന​യും ഒ​പ്പം ക്വാ​റ​ന്‍റ​യ്ൻ ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ രാ​ജ്യ​ത്ത് അ​വ​ലം​ബി​ച്ചി​ട്ടു​ള്ള രീ​തി​യ​നു​സ​രി​ച്ച്,വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ടു ഡോ​സു​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ മാ​സ​ങ്ങ​ൾ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ ഈ ​അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് , പ്ര​വാ​സി​ക​ൾ​ക്ക് മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ദ്ദ​നോ​ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും, അ​തു​വ​ഴി പ്ര​വാ​സി​ക​ൾ​ക്ക് വി​ദേ​ശ​ത്തേ​ക്ക് വേ​ഗ​ത്തി​ൽ മ​ട​ങ്ങു​ന്ന​തി​ന് സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.