കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ 2021-22 വർഷത്തെ ഭാരവാഹികളായി ഹനീഫ്. സി പ്രസിഡന്റായും, ഷൈജിത്ത്.കെ ജനറൽ സെക്രട്ടറിയായും, ജാവേദ് ബിൻ ഹമീദ്നെ ട്രഷററായും വാർഷിക കേന്ദ്രനിർവാഹക സമിതി യോഗം ഐക്യകണ്ഠന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വിനീഷ്.പി.വി, സിദ്ധാർത്ഥൻ കുരുവട്ടൂർ (വൈസ് പ്രസിഡന്റുമാർ ), അസ്ലം.ടി.വി (ജോയിന്റ് സെക്രട്ടറി), മജീദ്.എം.കെ (ജോയിന്റ് ട്രഷറർ ), നജീബ്.പി.വി ( ഓർഗനൈസിംഗ് സെക്രട്ടറി), അബ്ദുൾ നജീബ്.ടി.കെ ( വെൽഫയെർ & ഇൻവെസ്റ്റ്മെന്റ്), ഫൈസൽ.കെ ( ആർട്സ് & കൾച്ചർ), അനിൽ കുമാർ.കെ.കെ (വെബ് & ഐ ടി ), ശ്രീനിഷ്.സി ( മീഡിയ & പബ്ലിക് റിലേഷൻസ്), റിജിൻരാജ് ( മെംബെർഷിപ് & ഡാറ്റ മാനെജ്മെന്റ്), പ്രബീഷ് .ബി ( സ്പോർട്സ്) എന്നിവരെയും യോഗം ഐക്യകണ്ഠന തെരഞ്ഞെടുത്തു. ഷെരീഫ് താമരശേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
സൂം പ്ലാറ്റ്ഫോമിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റ്് അസ്ലം ടി.വി അധ്യക്ഷനായിരുന്നു. ആക്ടിംഗ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് വാർഷിക റിപ്പോർട്ടും, ട്രഷറർ വിനീഷ്. പി.വി സാന്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. ഭരതൻ ഇ.സി, ഇന്ദിര രാധാകൃഷ്ണൻ, സ്മിത രവീന്ദ്രൻ, ശ്രീനിവാസൻ.ഇ.പി, ഷാഫി കൊല്ലം, സുനിൽ ആരതിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വാർഷിക ജനറൽബോഡി യോഗത്തിൽ ജാവേദ് ബിൻ ഹമീദ് സ്വാഗതവും, വിനീഷ്.പി.വി നന്ദിയും പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ