നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് മ​ഹാ​വി കെ ​എം​സി​സി​യു​ടെ സ​ഹാ​യ​ഹ​സ്തം മാ​തൃ​ക​യാ​യി
Thursday, April 29, 2021 11:46 PM IST
ജി​ദ്ദ: ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നാ​ട്ടി​ൽ പോ​യി തി​രി​ച്ചു വ​രാ​നാ​വാ​തെ നാ​ട്ടി​ൽ കു​ടു​ങ്ങി​യ മ​ഹാ​വി ഏ​രി​യ​യി​ലെ കെ.​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജി​ദ്ദ മ​ഹാ​വി ഏ​രി​യ കെ ​എം​സി​സി ക​മ്മി​റ്റി സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി.

മ​ഹാ​വി ഏ​രി​യ​യി​ൽ ചെ​റി​യ ശ​ന്പ​ള​ത്തി​ന് ജോ​ലി ചെ​യ്തി​രു​ന്ന 10 പേ​ർ​ക്ക് 5000 രൂ​പ പ്ര​കാ​ര​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ സ​ഹാ​യം ന​ൽ​കി​യ​ത്. മ​ഹാ​വി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​ന്പ്ര നി​ർ​വ​ഹി​ച്ചു. നാ​ട്ടി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ൾ നി​ത്യ ചി​ല​വി​ന് പോ​ലും പ്ര​യാ​സ​പെ​ടു​ന്പോ​ൾ സ​ഹ​ജീ​വി​ക​ളോ​ട് ആ​ത്മാ​ത്ഥ​മാ​യ പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ന്ന ഏ​റ്റ​വും മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​മാ​ണ് മ​ഹാ​വി ഏ​രി​യ ക​മ്മി​റ്റി ചെ​യ്ത​തെ​ന്ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഈ ​പ്ര​വ​ർ​ത്ത​ന​ത്തെ അ​ങ്ങേ​യ​റ്റം പ്ര​ശം​സി​ക്കു​ന്ന​താ​യും അ​രി​ന്പ്ര പ​റ​ഞ്ഞു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​ണ് നോ​ന്പു​തു​റ സം​ഘ​ടി​പ്പി​ച്ച​ത്. ഏ​രി​യ​യി​ലെ 150 പേ​ർ​ക്ക് നോ​ന്പ് തു​റ വി​ഭ​വ​ങ്ങ​ൾ 5 മ​ണി​യോ​ടെ പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് കൊ​ടു​ത്തു. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു റ​ഷീ​ദ് എ​ക്കാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ലി​കു​ട്ടി കി​ളി നാ​ട​ൻ പ്ര​സം​ഗി​ച്ചു.ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ക്കൂ​ർ അ​ശ്റ​ഫി സ്വാ​ഗ​ത​വും മ​ൻ​സൂ​ർ ന​ട​ക്കാ​വ് ന​ന്ദി​യും പ​റ​ഞ്ഞു

റി​പ്പോ​ർ​ട്ട് : മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ