സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ക്കു​ന്നു
Friday, April 30, 2021 3:05 AM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഫീ​ഡ് ബാ​ക്ക് ഫോ​റം, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ടി​ൽ​നി​ന്നു​ള്ള സ​ഹാ​യ അ​പേ​ക്ഷ, എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ എ​ന്നി​വ ശേ​ഖ​രി​ക്കാ​ൻ വി​വി​ധ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്നു.

പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​നും ഐ.​സി.​ഡ​ബ്ല്യൂ.​എ​ഫ് ഫ​ണ്ടി​ൽ​നി​ന്ന് സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​ക്കും എം​ബ​സി​യി​ലും ഒൗ​ട്ട്സോ​ഴ്സിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​പി​ച്ച​ത് പോ​ലെ​യു​ള്ള പെ​ട്ടി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ഫോ​മു​ക​ൾ സ്വീ​ക​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് എം​ബ​സി​യി​ൽ നേ​രി​ട്ട് എ​ത്താ​തെ ത​ന്നെ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്നും എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്ത് സി​റ്റി, ഫ​ഹാ​ഹീ​ൽ, ഖൈ​ത്താ​ൻ, മ​ഹ്ബൂ​ല ഒൗ​ട്ട്ലെ​റ്റു​ക​ളി​ലും ഓ​ണ്‍​കോ​സ്റ്റ് സാ​ൽ​മി​യ, ഹ​വ​ല്ലി, അ​ബ്ബാ​സി​യ, ഫ​ർ​വാ​നി​യ ഒൗ​ട്ട്ലെ​റ്റു​ക​ളി​ലും ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ൽ റാ​യ്, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ, ദ​ജീ​ജ് ഒൗ​ട്ട്ലെ​റ്റു​ക​ളി​ലു​മാ​ണ് പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ