ഇ​ന്ത്യ​യി​ൽ നി​ന്നും യു​എ​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര നി​യ​ന്ത്ര​ണം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നീ​ട്ടി
Tuesday, May 4, 2021 8:01 PM IST
അ​ബു​ദാ​ബി: ഇ​ന്ത്യ​യി​ൽ നി​ന്നും യു​എ​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര നി​യ​ന്ത്ര​ണം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നീ​ട്ടി കൊ​ണ്ടു ഉ​ത്ത​ര​വാ​യി. അ​ബു​ദാ​ബി നാ​ഷ​ണ​ൽ എ​മ​ർ​ജ​ൻ​സി ക്രി​യ​യ്സ​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​തോ​റി​ട്ടി​യാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ നി​ന്നും യു​എ​ഇ​യി​ലേ​ക്കു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന യാ​ത്ര നി​യ​ന്ത്ര​ണ​ത്തി​ന്‍റെ സ​മ​യ പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം എ​ത്തി​യി​രി​ക്കു​ന്ന​ത് . പു​തി​യ തീ​രു​മാ​നം അ​നു​സ​രി​ച്ച് യാ​ത്ര നി​യ​ന്ത്ര​ണം എ​ന്ന് പി​ൻ​വ​ലി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്ത്യ​യി​ലെ നി​ല​വി​ലു​ള്ള കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ന്‍റെ രൂ​ക്ഷ​ത പ​രി​ഗ​ണി​ക്കു​ന്പോ​ൾ യാ​ത്ര നി​യ​ന്ത്ര​ണം ഏ​റെ നാ​ള​ത്തേ​ക്ക് നീ​ളു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. മു​ൻ​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത് പോ​ലെ യു​എ​ഇ പൗ​ര·ാ​ർ, ഡി​പ്ലോ​മാ​റ്റ് പാ​സ്പോ​ർ​ട്ടു​ള്ള​വ​ർ, ഒൗ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ൾ, ഗോ​ൾ​ഡ​ൻ വി​സ​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കും, ബി​സി​ന​സ് സ​മൂ​ഹ​ത്തി​ലു​ള്ള​വ​രു​ടെ സ്വ​കാ​ര്യ ജെ​റ്റു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ക്കി​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള