1,437 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാല് മരണം
Sunday, June 13, 2021 11:10 AM IST
കുവൈത്ത്‌ സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,437 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 326,451 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ശതമാനമായി വർധിച്ചു.

വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന നാല് പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,817 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.60 ശതമാനമാണ് .1,317 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 308,829 കോവിഡ് മുക്തരായി. 15,805 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 161 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ