സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞു സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക: സ​യ്യി​ദ് ഖ​ലീ​ൽ ത​ങ്ങ​ൾ
Monday, June 14, 2021 11:27 PM IST
കു​വൈ​റ്റ്: സാ​ഹ​ച​ര്യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ക​ണ്ട​റി​ഞ്ഞു ഇ​ട​പെ​ടു​ക എ​ന്ന​ത് ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ ഇ​സ്ലാ​മി​ക ദൗ​ത്യ​മാ​ണെ​ന്നും അ​പ​ര​ന് ആ​ശ്വാ​സ​മ​രു​ളു​ന്ന സാ​ന്ത്വ​ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി​യ​ട​ങ്ങി​യ​താ​ണ് മ​ത​ത്തി​ന്‍റെ അ​ക​കാ​ന്പ് എ​ന്നും കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഖ​ലീ​ൽ അ​ൽ ബു​ഖാ​രി പ്ര​സ്താ​വി​ച്ചു.

കോ ​വി​ഡ് മ​ഹാ​മാ​രി വി​ത​ക്കു​ന്ന ഭീ​ഷ​ണി​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ ഗ്രാ​ന്‍റ് മു​ഫ്തി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​രു​ടെ ആ​ഹ്വാ​ന​ത്തെ തു​ട​ർ​ന്ന് നോ​ർ​ക്ക​യു​മാ​യി സ​ഹ​ക​രി​ച്ച് ഐ​സി​എ​ഫ് ഗ​ൾ​ഫ് കൗ​ണ്‍​സി​ൽ സ്ഥാ​പി​ക്കു​ന്ന ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ കു​വൈ​റ്റ് ത​ല ധ​ന​സ​മാ​ഹ​ര​ണം വ​ൻ വി​ജ​യ​മാ​ക്കി​യ കു​വൈ​റ്റി​ലെ ഐ​സി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ അ​നു​മോ​ദി​ക്കാ​ൻ ചേ​ർ​ന്ന വെ​ബ് ക​ണ്‍​വ​ൻ​ഷ​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ​ൾ​ഫ് കൗ​ണ്‍​സി​ൽ ക​മ്മി​റ്റി ന​ൽ​കി​യ ടാ​ർ​ജ​റ്റി​ന്‍റെ ഇ​ര​ട്ടി​യോ​ളം സം​ഖ്യ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് സ്വ​രു​പി​ച്ച് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച കു​വൈ​റ്റ് ഐ​സി​എ​ഫി​ന്‍റെ യൂ​ണി​റ്റ, സെ​ൻ​ട്ര​ൽ, നാ​ഷ​ണ​ൽ ഘ​ട​ക​ങ്ങ​ളി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും ഭാ​ര​വാ​ഹി​ക​ളെ​യും അ​ദ്ദേ​ഹം അ​നു​മോ​ദി​ച്ചു.

നാ​ട്ടി​ൽ മ​ര​ണ​മ​ട​ഞ്ഞ കു​വൈ​റ്റ് ഐ​സി​എ​ഫ് മു​ൻ സാ​ര​ഥി കെ.​പി. അ​ബൂ​ബ​ക്ക​ർ ഹാ​ജി​യെ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ അ​നു​സ്മ​രി​ക്കു​ക​യു​ണ്ടാ​യി. കു​വൈ​റ്റ് ഐ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​എ​ഫ് ഗ​ൾ​ഫ് കൗ​ണ്‍​സി​ൽ വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു . ഐ​സി​എ​ഫ് ഗ​ൾ​ഫ് കൗ​ണ്‍​സി​ൽ അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി മ​ന്പാ​ട്, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി സ​യ്യി​ദ് ഹ​ബീ​ബ് ത​ങ്ങ​ൾ, മ​റ്റു ജി.​സി. നേ​താ​ക്ക​ളും ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. അ​ബ്ദു​ല്ല വ​ട​ക​ര സ്വാ​ഗ​ത​വും സ​മീ​ർ മു​സ്ലി​യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍