കേ​ളി ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി
Monday, June 14, 2021 11:42 PM IST
റി​യാ​ദ് : കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ബ​ദി​യ യൂ​ണി​റ്റ് മു​ൻ അം​ഗ​ത്തി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി. ബ​ദി​യ​യി​ൽ മ​ജി​ലി​സ് ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം സ്വ​ദേ​ശി ലീ​ൻ ആ​ൻ​സ​ണ്‍ അ​സു​ഖ ബാ​ധി​ത​നാ​വു​ക​യും ചി​കി​ത്സാ​ർ​ഥം നാ​ട്ടി​ൽ പോ​വു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ ചി​കി​ത്സ​യ്ക്ക് വ​ന്പി​ച്ച സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​ന്ന​തി​നെ തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ടി​ലാ​യ ലീ​ൻ ആ​ൻ​സ​നെ സ​ഹാ​യി​ക്കാ​ൻ ബ​ദി​യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി ചി​കി​ത്സാ ഫ​ണ്ട് സ്വ​രൂ​പി​ച്ച് കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ശം​ഖു​മു​ഖ​ത്തെ ലീ​ൻ ആ​ൻ​സ​ൻ​ന്‍റെ വീ​ട്ടി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ചേ​ർ​ന്ന ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ സി​പി.​എം വ​ഞ്ചി​യൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ലെ​നി​ൻ, ലീ​ൻ ആ​ൻ​സ​ണ് ഫ​ണ്ട് കൈ​മാ​റി. യോ​ഗ​ത്തി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ജോ​യി, ശം​ഖു​മു​ഖം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജോ​ണി, പ്ര​വീ​ണ്‍ കു​മാ​ർ, കേ​ളി മു​ൻ ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി അം​ഗം ദി​ലീ​പ് കു​മാ​ർ, ബ​ദി​യ യൂ​ണി​റ്റ് അം​ഗം വി​ൻ​സ​ന്‍റ് ആ​ന്‍റ​ണി, ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ചി​കി​ത്സാ സ​ഹാ​യ​ത്തി​നും, കൈ​മാ​റ​ൽ ച​ട​ങ്ങി​നും ലീ​ൻ ആ​ൻ​സ​ണ്‍ ന​ന്ദി പ​റ​ഞ്ഞു.