പ്ര​വാ​സി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ: ഐ​എം​സി​സി ജി​സി​സി ചെ​യ​ർ​മാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി
Tuesday, June 15, 2021 12:10 AM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം കു​വൈ​റ്റി​ലേ​ക്ക് മ​ട​ങ്ങി വ​രാ​നാ​വാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഐ​എം​സി​സി ജി​സി​സി ചെ​യ​ർ​മാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്തു ന​ൽ​കി. നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ് ഒ​ന്ന​ര​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തി​രി​കെ വ​രാ​നാ​കാ​ത്ത സം​സ്ഥാ​ന​ത്ത് പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​യു​ന്ന​ത്.

നി​ല​വി​ൽ പ്ര​വാ​സി​ക​ൾ​ക്ക് മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും, നി​ല​വി​ൽ ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ച​വ​ർ​ക്കും കു​വൈ​റ്റ് സ​ർ​ക്കാ​രി​ന്‍റെ വെ​ബ്സൈ​റ്റി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. ര​ണ്ട് വാ​ക്സി​നും സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തെ​ന്നി​രി​ക്കെ, കു​വൈ​റ്റ് സ​ർ​ക്കാ​ർ ര​ണ്ട് വാ​ക്സി​നേ​ഷ​നു​ക​ളു​ടെ​യും വാ​ക്സി​നേ​ഷ​ൻ തീ​യ​തി​ക​ളും ബാ​ച്ച് ന​ന്പ​റും ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.

അ​തോ​ടൊ​പ്പം ഓ​ക്സ്ഫോ​ർ​ഡ് വാ​ക്സി​ന് കോ​വി​ഷീ​ൽ​ഡ് എ​ന്നും അ​സ്ട്ര​സെ​ന​ക്ക എ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ഴും കു​വൈ​റ്റ് ഇ​തു​വ​രെ ഇ​തം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​തോ​ടൊ​പ്പം നാ​ട്ടി​ൽ കു​ടു​ങ്ങി​പ്പെ​യ പ്ര​വാ​സി​ക​ളി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് കു​വൈ​റ്റി​ലേ​ക്ക് തി​രി​കെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ കു​വൈ​റ്റ് സ​ർ​ക്കാ​റി​ൽ നി​ന്ന് അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​വ​ണം, ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ക​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ