കു​വൈ​റ്റി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Tuesday, June 15, 2021 10:58 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ കൊ​റോ​ണ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​വാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളു​ടെ​യും റ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം നീ​ട്ട​രു​തെ​ന്നും കൂ​ടു​ത​ൽ ക​ടു​ത്ത ആ​രോ​ഗ്യ സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മു​തി​ർ​ന്ന ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ ശു​പാ​ർ​ശ ചെ​യ്തു. കൊ​റോ​ണ വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്ന​ത് വ​രെ ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ര​ണ​മെ​ന്ന് ത​ന്നെ​യാ​ണ് സൂ​ച​ന​ക​ൾ. അ​തി​നി​ടെ കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട ക​ട​ക​ളും ഹു​ക്ക സ്റ്റോ​റു​ക​ളും തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​വും നീ​ട്ടി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ