സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന് പു​തു നേ​തൃ​ത്വം
Wednesday, June 16, 2021 11:45 PM IST
കു​വൈ​റ്റ്: എ​സ്എം​സി​എ കു​വൈ​റ്റി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് 2021-22 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സാ​ൽ​മി​യ ഏ​രി​യ​യി​ൽ നി​ന്നു​മു​ള്ള നാ​ഷ് വ​ർ​ഗീ​സ് പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​സ്എം​സി​എ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ അ​ഡ്വ. ബെ​ന്നി നാ​ൽ​പ​താം​ക​ളം സ​ത്യ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ബി​ബി​ൻ മാ​ത്യു (സെ​ക്ര​ട്ട​റി), ഷി​ന്േ‍​റാ ജോ​ബ് (ട്ര​ഷ​റ​ർ), അ​നു ഡെ​ലി​ൻ (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ), ബി​ബി​ൻ ജോ​ർ​ജ് (മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ് സ്മി​മം മ​റ്റു കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ. എ​ല്ലാ​വ​രും പ്ര​സി​ഡ​ന്‍റ് മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്തു. മ​നീ​ഷ് മാ​ത്യു (അ​ബ്ബാ​സി​യ) സ്വീ​റ്റി ആ​ന്‍റ​ണി (സി​റ്റി ഫ​ർ​വാ​നി​യ), നി​ഖി​ൽ വ​ർ​ഗ്ഗീ​സ് (ഫ​ഹാ​ഹീ​ൽ), റാ​ഫി ആ​ന്‍റ​ണി (സാ​ൽ​മി​യ) എ​ന്നി​വ​രാ​ണ് പു​തി​യ ഏ​രി​യ ക​ണ്‍​വീ​ന​ർ​മാ​ർ.

നേ​ര​ത്തെ സ്മി​മി​ന്‍റെ പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള എ​സ്എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൻ ഈ​രേ​ത്ത​റ ന​ൽ​കി​യ ആ​മു​ഖ സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ആ​രം​ഭി​ച്ച​ത്. സൂം ​ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റു​ഫോ​മി​ലൂ​ടെ ന​ട​ത്തി​യ പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സ്മി​മം നാ​ല് ഏ​രി​യ​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. എ​സ്എം​സി​എ​യു​ടെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​ഡ്വ​ക്കേ​റ്റ് ബെ​ന്നി നാ​ല്പ​താം​ക​ളം,ഇ​ല​ക്ഷ​ൻ ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ബി​ജു തോ​മ​സ് കാ​ലാ​യി​ൽ , അ​ല​ക്സ് റാ​ത്ത​പ്പി​ള്ളി, അ​നീ​ഷ് തെ​ങ്ങും​പ​ള്ളി, ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ ​ബി​ജോ​യ് പാ​ലാ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് അ​രീ​ക്കു​ഴി​യി​ൽ, ട്ര​ഷ​റ​ർ സാ​ലു പീ​റ്റ​ർ ചി​റ​യ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ