ക​ല കു​വൈ​റ്റ് "​എ​ന്‍റെ കൃ​ഷി 2020 - 21 ’ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Wednesday, June 16, 2021 11:46 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളി​ലെ കാ​ർ​ഷി​ക അ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കാ​ർ​ഷി​ക സം​സ്കാ​രം നി​ല​നി​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ജ​ന​കീ​യ പ​രി​പാ​ടി​യാ​യ "എ​ന്‍റെ കൃ​ഷി 2020 - 21 'കാ​ർ​ഷി​ക മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സാ​ൽ​മി​യ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഷൈ​ബു ക​രു​ണ്‍ ക​ർ​ഷ​ക​ശ്രീ (ഒ​ന്നാം സ്ഥാ​നം) പു​ര​സ്കാ​ര​വും, ക​ർ​ഷ​ക പ്ര​തി​ഭ (ര​ണ്ടാം സ്ഥാ​നം) പു​ര​സ്കാ​രം അ​ബു​ഹ​ലീ​ഫ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ജ​യ​കു​മാ​റും, ക​ർ​ഷ​ക മി​ത്ര (മൂ​ന്നാം സ്ഥാ​നം) പു​ര​സ്കാ​രം അ​ബു​ഹ​ലീ​ഫ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള രാ​ജ​ൻ തോ​ട്ട​ത്തി​ലും നേ​ടി. ക​ല കു​വൈ​റ്റി​ന്‍റെ നാ​ലു​മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 21 പേ​ർ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ഞൂ​റോ​ളം മ​ൽ​സ​രാ​ർ​ഥി​ക​ളാ​ണ് ഒ​ക്ടോ​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ ആ​റു​മാ​സ​ക്കാ​ലം ഫ്ളാ​റ്റു​ക​ളി​ലും, ബാ​ൽ​ക്ക​ണി​ക​ളി​ലും, ല​ഭി​ച്ച സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി ചെ​യ്ത് ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ളു​ടെ വൈ​വി​ദ്ധ്യം, കാ​ർ​ഷി​ക ഇ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന രീ​തി, അ​നു​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി രീ​തി​ക​ൾ, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം, ദൈ​നം​ദി​ന പ​രി​ച​ര​ണ​ത്തി​ലും കൃ​ഷി രീ​തി​ക​ൾ സ്വാ​യ​ത്ത​മാ​ക്കു​ന്ന​തി​ലു​മു​ള്ള കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം, പാ​ഴ് വ​സ്തു​ക്ക​ളു​ടെ പു​ന​രു​പ​യോ​ഗം എ​ന്നി​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യി​ൽ നി​ന്ന് മ​ഹേ​ഷ് പീ​റ്റ​ർ, അ​ജി​ത് ചാ​ക്കോ, ല​ക്ഷ്മി സു​രേ​ഷ്, സ​ജി ജോ​ർ​ജ്, ജ​യ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രും അ​ബു​ഹ​ലീ​ഫ മേ​ഖ​ല​യി​ൽ നി​ന്ന് സു​രേ​ഷ്, സ​ഫീ​ന ഷ​ജീ​ർ, ശ്രീ​നി കെ ​പ​ണി​ക്ക​ർ, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ് കെ.​തോ​മ​സ് എ​ന്നി​വ​രും സാ​ൽ​മി​യ മേ​ഖ​ല​യി​ൽ നി​ന്ന് രേ​ഖ സു​ധീ​ർ, ഷൈ​നി, ജോ​ണ്‍​സ​ണ്‍, ബേ​ബി തോ​മ​സ്, മാ​നു​വ​ൽ ഷി​ബു വ​ർ​ഗീ​സ് എ​ന്നി​വ​രും അ​ബ്ബാ​സി​യ മേ​ഖ​ല​യി​ൽ നി​ന്ന് ആ​ൻ​സ​ൻ പ​ത്രോ​സ്, ജ​സ്റ്റി​ൻ ഉൗ​ക്ക​ൻ, സ​ജി​ലു തോ​മ​സ്, ല​ത കെ.​ജി, സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ്, ലി​ബു ടൈ​റ്റ​സ സ​ഖ​റി​യ എ​ന്നി​വ​രും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യി. വി​ജ​യി​ക​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ക്കു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ നൗ​ഷാ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ