അ​ബു​ദാ​ബി​യി​ൽ ജ​ന​ങ്ങ​ളെ കൂ​ട്ട​മാ​യി പ​രി​ശോ​ധി​ക്കാ​വു​ന്ന നൂ​ത​ന കോ​വി​ഡ് സ്കാ​ന​ർ സ്ഥാ​പി​ക്കു​ന്നു
Wednesday, June 16, 2021 11:53 PM IST
അ​ബു​ദാ​ബി : കോ​വി​ഡ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തു​ന്ന പു​തി​യ സ്കാ​ന​റു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ചു തു​ട​ങ്ങി. നി​ല​വി​ലു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​തെ രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ബു​ദാ​ബി എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ​സ് ക​മ്മ​റ്റി അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗ​നി​ർ​ണ​യം ഉ​ട​ന​ടി ല​ഭി​ക്കു​ന്ന ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് പു​തു​താ​യി ഒ​രു​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ സ്ക്രീ​നി​നു മു​ൻ​പി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​വ​രെ കൂ​ട്ട​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും കോ​വി​ഡ് രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും സാ​ധ്യ​മാ​യ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ്സ്കാ​ന​റി​ലു​ള്ള​ത്.

പു​തി​യ സം​വി​ധാ​നം ദു​ബാ​യ് അ​ബു​ദാ​ബി അ​തി​ർ​ത്തി​ക​ളി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. യാ​സ് ഐ​ല​ൻ​ഡി​ലെ പൊ​തു ഇ​ട​ങ്ങ​ൾ, മു​സ​ഫ​യി​ലേ​ക്കു​ള്ള ക​വാ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തി​യ സ്കാ​ന​റു​ക​ൾ സ്ഥാ​പി​ക്കും . സ്കാ​ന​റി​ലൂ​ടെ ക​ട​ക്കു​ന്പോ​ൾ ചു​വ​ന്ന അ​ട​യാ​ളം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ അ​ത്ത​രം ആ​ൾ​ക്കാ​ർ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​സി​ആ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണം. ഇ​വ​ർ​ക്കു​ള്ള പി​സി​ആ​ർ സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള