ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ കൂ​ടു​ത​ൽ ടെ​ർ​മി​ന​ലു​ക​ൾ തു​റ​ക്കു​ന്നു
Monday, June 21, 2021 10:56 PM IST
ദു​ബാ​യ്: അ​ന്ത​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ വ​ണ്‍, കോ​ണ്‍​കോ​ർ​സ് ഡി ​എ​ന്നീ ടെ​ർ​മി​ന​ലു​ക​ൾ ജൂ​ണ്‍ 24 മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. ദു​ബാ​യ് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ന​ട​ത്തു​ന്ന​വ​ർ ത​ങ്ങ​ളു​ടെ ഡി​പ്പാ​ർ​ച്ച​ർ, അ​റൈ​വ​ൽ ടെ​ർ​മി​ന​ലു​ക​ൾ എ​ന്നി​വ വി​മാ​ന​ക​ന്പ​നി​ക​ളി​ൽ നി​ന്നും വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ണ്‍ 24 മു​ത​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ല്ലാ വി​മാ​ന​ങ്ങ​ളും എ​ത്തു​ന്ന​തും യാ​ത്ര തി​രി​ക്കു​ന്ന​തും ടെ​ർ​മി​ന​ൽ വ​ണ്ണി​ൽ നി​ന്നാ​കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2020 മാ​ർ​ച്ച് 25 നു ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രു​ന്ന ടെ​ർ​മി​ന​ലു​ക​ളാ​ണ് വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ്യോ​മ​യാ​ന ഗ​താ​ഗ​ത രം​ഗ​ത്ത് സ​മീ​പ ഭാ​വി​യി​ൽ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന വ​ൻ വ​ള​ർ​ച്ച, കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ദു​ബാ​യി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന ക​ണ​ക്കു കൂ​ട്ട​ലു​ക​ളോ​ടെ​യാ​ണ് ടെ​ർ​മി​ന​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ദു​ബാ​യ് എ​യ​ർ​പോ​ർ​ട്സ് ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് അ​ഹ​മ്മ​ദ് ബി​ൻ സ​യീ​ദ് അ​ൽ മ​ക്തും പ​റ​ഞ്ഞു.

ടെ​ർ​മി​ന​ൽ ര​ണ്ടി​ലും, മു​ന്നി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ൽ​പ​തോ​ളം അ​ന്ത​രാ​ഷ്ട്ര വി​മാ​ന​ക​ന്പ​നി​ക​ൾ​ക്കു ത​ങ്ങ​ളു​ടെ പ​ഴ​യ താ​വ​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്ന​തി​നാ​ണ് അ​വ​സ​രം ഒ​രു​ങ്ങു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ നി​ല​വി​ലു​ള്ള ടെ​ർ​മി​ന​ലു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും , ദു​ബാ​യ് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ന​ട​ത്തു​ന്ന​വ​ർ ത​ങ്ങ​ളു​ടെ ഡി​പ്പാ​ർ​ച്ച​ർ , അ​റൈ​വ​ൽ ടെ​ർ​മി​ന​ലു​ക​ൾ ഇ​തൊ​ക്കെ എ​ന്ന് വി​മ​ന​ക​ന്പ​നി​ക​ളി​ൽ നി​ന്നും വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജൂ​ണ്‍ 24 മു​ത​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ല്ലാ വി​മാ​ന​ങ്ങ​ളും എ​ത്തു​ന്ന​തും യാ​ത്ര തി​രി​ക്കു​ന്ന​തും ടെ​ർ​മി​ന​ൽ വ​ണ്ണി​ൽ നി​ന്നാ​കു​മെ​ന്നും എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള