ഓ​ണ്‍​ലൈ​ൻ വ​ഴി റെ​സി​ഡ​ൻ​സി പു​തു​ക്ക​ൽ തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
Monday, June 21, 2021 11:29 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തി​ന് പു​റ​ത്ത് കു​ടു​ങ്ങി കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി താ​മ​സ രേ​ഖ പു​തു​ക്ക​ൽ തു​ട​രു​മെ​ന്ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് അ​റി​യി​ച്ചു. നേ​ര​ത്തെ സാ​മു​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​വാ​സി​ക​ളു​ടെ റെ​സി​ഡ​ൻ​സി പു​തു​ക്കി​ന​ൽ​കി​ല്ലെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ, സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ, ഫാ​മി​ലി വി​സ തു​ട​ങ്ങീ എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള വി​സ​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി പു​തു​ക്കു​വാ​ൻ സാ​ധി​ക്കും. റെ​സി​ഡ​ൻ​സി പു​തു​ക്കു​ന്ന​തി​ന് പാ​സ്പോ​ർ​ട്ട് കാ​ലാ​വ​ധി ചു​രു​ങ്ങി​യ​ത് ഒ​രു വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്ക​ണം. ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യി രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള പ്ര​വാ​സി​ക​ളു​ടെ താ​മ​സ​രേ​ഖ റ​ദ്ദാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ ഒ​രു സ​മ​യ പ​രി​ധി​യോ നി​ർ​ദേ​ശ​മോ ന​ൽ​കി​യി​ട്ടി​ല്ല.

റെ​സി​ഡ​ൻ​സി സാ​ധു​വാ​യ കാ​ല​ത്തോ​ളം പ്ര​വാ​സി​ക​ൾ​ക്ക് രാ​ജ്യ​ത്തേ​ത്ത് തി​രി​ച്ചു​മെ​ത്താ​ൻ ക​ഴി​യും, യാ​ത്ര വി​ല​ക്ക് നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം ഇ​ത് ഇ​പ്ര​കാ​രം തു​ട​രു​മെ​ന്നും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു താ​മ​സ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് പൊ​തു​മാ​പ്പ് ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി അ​ടു​ത്ത ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ