ആ​ശ​യം ന​ൽ​കൂ സ​മ്മാ​നം നേ​ടൂ; പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടി ദു​ബാ​യ് പോ​ലീ​സ്
Monday, July 5, 2021 10:20 PM IST
ദു​ബാ​യ്: ന​ഗ​ര​ത്തെ കു​റ്റ​കൃ​ത്യ വി​മു​ക്ത​മാ​ക്കു​ന്ന​തി​നും, ഗ​താ​ഗ​ത​ക്കു​രു​ക്കു അ​ഴി​ക്കു​ന്ന​തി​നും നി​ങ്ങ​ൾ​ക്ക് പു​തി​യ ആ​ശ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പ​ങ്കു​വ​യ്ക്കാം. ആ​ശ​യം ന​ൽ​കൂ, സ​മ്മാ​നം നേ​ടൂ എ​ന്ന് പ​റ​യു​ന്ന​ത് ദു​ബാ​യ് പോ​ലീ​സ് ത​ന്നെ​യാ​ണ്. സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വും ആ​ശ​യ​വും തേ​ടു​ക​യാ​ണ് പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ.

ദു​ബാ​യ് ന​ഗ​ര​ത്തെ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും, ഗ​താ​ഗ​ത രം​ഗ​ത്ത് സു​ഗ​മ​വും ആ​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ 5 ല​ക്ഷം രൂ​പ സ​മ്മാ​നം നേ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യാ​ണ് ദു​ബാ​യ് പോ​ലീ​സ് പു​തി​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ദു​ബാ​യ് പോ​ലീ​സ് ഇ​ന്ന​വേ​ഷ​ൻ കൗ​ണ്‍​സി​ലാ​ണ് സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ലും പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ലും പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്കു സ​മ്മാ​നം വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ക​ൾ​ക്കും, സ്ഥാ​പ​ന​ങ്ങ​ൾ​ക്കും എ​ന്നി​വ​ർ​ക്കെ​ല്ലാം പ​ങ്കെ​ടു​ക്കാ​മെ​ന്നും, സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മൊ​രു​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നും ദു​ബാ​യ് പോ​ലീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​ർ ബ്രി​ഗ. അ​ഹ​മ്മ​ദ് റ​ഫി​യ അ​റി​യി​ച്ചു.

ഗ​താ​ഗ​ത​ക്കു​രു​ക്കു അ​ഴി​ക്കു​ന്ന​തി​നും, അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു​മു​ള്ള ആ​ശ​യ​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ മു​ൻ​തൂ​ക്കം. ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗം, ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ, ബ്ലാ​ക്ക് മെ​യി​ലിം​ഗ് തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​മെ​ന്ന് നോ​ള​ജ് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ ഡ​യ​റ​ക്ട​ർ ല​ഫ്. കേ​ണ​ൽ. ഡോ. ​ഇ​ബ്രാ​ഹിം അ​ൽ മ​ർ​റി വ്യ​ക്ത​മാ​ക്കി. നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം ദു​ബാ​യ് പോ​ലീ​സ് ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും. ഇ​പ്പോ​ൾ ഇം​ഗ്ലി​ഷി​ലും അ​റ​ബി​ക്കി​ലും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാം. കൂ​ടു​ത​ൽ ഭാ​ഷ​ക​ളി​ൽ ആ​ശ​യം സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള