അ​ബു​ദാ​ബി​യി​ൽ അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം പു​ന​രാ​രം​ഭി​ക്കു​ന്നു
Monday, July 19, 2021 1:54 AM IST
അ​ബു​ദാ​ബി : കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ബു​ദാ​ബി​യി​ൽ വീ​ണ്ടും അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ജൂ​ലൈ 19 തി​ങ്ക​ളാ​ഴ്ച്ച മു​ത​ലാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യാ​ത്രാ നി​യ​ന്ത്ര​ണം. ഏ​ർ​പ്പെ​ടു​ത്തി​കൊ​ണ്ട് അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ന​ട​ത്തു​ക.

അ​ബു​ദാ​ബി എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റേ​ഴ്സ് ക​മ്മി​റ്റി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദി​വ​സ​വും രാ​ത്രി 12 മു​ത​ൽ പി​റ്റേ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യാ​ണ് അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശു​ചീ​ക​ര​ണ ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്ന​ത്. ക​ർ​ഫ്യൂ കാ​ല​യ​ള​വി​ൽ പൊ​തു​ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ക​ഴി​യ​ണ​മെ​ന്നും ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ​യ്ക്കാ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് ഇ​ള​വു​ണ്ട്. ഇ​തി​നാ​യി അ​ബു​ദാ​ബി പോ​ലീ​സി​ൽ​നി​ന്നു​ള്ള മൂ​വ്മെ​ന്‍റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​യും വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്ന് അ​ബു​ദാ​ബി പോ​ലീ​സ് അ​റി​യി​ച്ചു .

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള