കു​വൈ​റ്റി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ്; പ​തി​നേ​ഴ് മ​ര​ണം
Wednesday, July 21, 2021 12:02 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ 1107 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 386,869 ആ​യി.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​ലാ​യി​രു​ന്ന പ​തി​നേ​ഴ് പേ​ർ​കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2238 ആ​യി ഉ​യ​ർ​ന്നു. 8.99 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ കോ​വി​ഡ് രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 95.23 ശ​ത​മാ​ന​മാ​ണ്. 1485 പേ​രാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 368,420 കോ​വി​ഡ് മു​ക്ത​രാ​യി. 16,211 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 322 പേ​രും കോ​വി​ഡ് വാ​ർ​ഡി​ൽ 1144 പേ​രും ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ