അ​ബു​ദാ​ബി ചേം​ബ​ർ കോ​മേ​ഴ്സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നാ​യി എം.​എ. യൂ​സ​ഫ​ലി​യെ നി​യ​മി​ച്ചു
Monday, July 26, 2021 9:20 PM IST
അ​ബു​ദാ​ബി: പ്ര​മു​ഖ വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി​യെ അ​ബു​ദാ​ബി ചേം​ബ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നാ​ണ് ചേം​ബ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ പു​നഃ​സം​ഘ​ട​ന ന​ട​ത്തി ഉ​ത്ത​ര​വി​ട്ട​ത്.

അ​ബ്ദു​ള്ള മു​ഹ​മ്മ​ദ് അ​ൽ മ​സ്റോ​യി​യാ​ണ് ചേം​ബ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ. യൂ​സ​ഫ​ലി​യോ​ടൊ​പ്പം അ​ലി ബി​ൻ ഹ​ർ​മാ​ൽ അ​ൽ ദാ​ഹി​രി വൈ​സ് ചെ​യ​ർ​മാ​നാ​യും, മ​സൂ​ദ് റ​ഹ്മ അ​ൽ മ​സൂ​ദ്, ട്ര​ഷ​റ​ർ, സ​യ്യി​ദ് ഗും​റാ​ൻ അ​ൽ റി​മൈ​ത്തി, ഡെ​പ്യൂ​ട്ടി ട്ര​ഷ​റ​ർ ഉ​ൾ​പ്പെ​ടെ അ​ബു​ദാ​ബി​യു​ടെ വാ​ണി​ജ്യ വ്യ​വ​സാ​യ രം​ഗ​ത്തു നി​ന്നു​ള്ള 29 പ്ര​മു​ഖ​രെ​യാ​ണ് പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ നി​യ​മി​ച്ച​ത്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലു​ള്ള ഏ​ക ഇ​ന്ത്യ​ക്കാ​ര​നും യൂ​സ​ഫ​ലി​യാ​ണ്.

വി​ന​യ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യു​മാ​ണ് അ​ബു​ദാ​ബി ചേം​ബ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തെ കാ​ണു​ന്ന​തെ​ന്ന് എം.​എ.​യൂ​സ​ഫ​ലി പ്ര​തി​ക​രി​ച്ചു. ഈ ​രാ​ജ്യ​ത്തി​ന്‍റെ ദീ​ർ​ഘ​ദ​ർ​ശി​ക​ളാ​യ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നി​ൽ അ​ർ​പ്പി​ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ൻ ആ​ത്മാ​ർ​ത്ഥ​മാ​യി പ്ര​യ​ത്നി​ക്കും. യു​എ​ഇ​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും സാ​ന്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നാ​യി തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും യൂ​സ​ഫ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക​ത്തെ പ്ര​മു​ഖ സാ​ന്പ​ത്തി​ക ശ​ക്തി​യാ​യ അ​ബു​ദാ​ബി​യു​ടെ വാ​ണി​ജ്യ വ്യ​വ​സാ​യ രം​ഗ​ത്ത് നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ് അ​ബു​ദാ​ബി ചേം​ബ​ർ. അ​ബു​ദാ​ബി​യി​ലെ എ​ല്ലാ വാ​ണി​ജ്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള അ​ബു​ദാ​ബി ചേം​ബ​ർ ഗ​വ​ണ്മെ​ന്‍റി​നും വാ​ണി​ജ്യ സ​മൂ​ഹ​ത്തി​നും ഇ​ട​യി​ൽ ചാ​ല​ക​ശ​ക്തി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള