കു​വൈ​റ്റി​ൽ മ​ല​യാ​ളി​യാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, July 27, 2021 12:20 AM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ൻ​വ​ർ സാ​ദ​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് ബാ​ധി​ത​നാ​യി അ​മീ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ബി​ലാ​ത്തി​ക്കു​ളം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: അ​ൻ​സി​ല അ​ന​സ്. മ​ക്ക​ൾ: അ​ൻ​ഫെ​സ്, അ​ൻ​ഫ​ൽ, അ​ൻ​ഫാ​ദ്, അ​ൻ​ഫ. കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കു​വൈ​റ്റി​ലെ പ്ര​വാ​സി സം​ഘ​ട​ന പ​രി​പാ​ടി​ക​ളി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ന്ന നി​ല​യി​ൽ കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ