ദു​ബാ​യ് കെഎം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ​ഠ​ന​ബോ​ധ​ന ക്ലാ​സ്
Tuesday, July 27, 2021 8:55 PM IST
ദു​ബാ​യ്: ദു​ബാ​യ് കെഎം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മു​ള്ള കെ ​എം​സി​സി യു​ടെ സം​സ്ഥാ​ന, ജി​ല്ലാ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളെ​യും പ​ഞ്ചാ​യ​ത്ത്- മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യി​ലെ ഭാ​ര​വാ​ഹി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്ര​വാ​സ​ലോ​ക പ​രി​ണാ​മം, അ​ത്യാ​ഹി​ത സേ​വ​ന​ങ്ങ​ൾ എ​ന്നി വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ഠ​ന​ബോ​ധ​ന ക്ലാ​സ് The Wave വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ദു​ബാ​യ് കെഎം​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് നി​ശ്ചി​ത അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘ​ട​നം യു​എ​ഇ കെഎം​സി​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹ്യ ത​ള​ങ്ക​ര നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യി​ൽ പ്ര​വാ​സ ലോ​ക പ​രി​ണാ​മം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി യു​എ​ഇ കെ ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ദു​ബാ​യ് കെ ​എം സി ​സി ന​ട​ത്തു​ന്ന അ​ത്യാ​ഹി​ത സേ​വ​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ദു​ബാ​യ് കെ ​എം സി ​സി കാ​സ​റ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി ഡി​സീ​സ്ഡ് കെ​യ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഇ​ബ്രാ​ഹിം ബെ​രി​ക്ക അ​വ​ത​ര​ണം ന​ട​ത്തും.

പ​രി​പാ​ടി​യി​ൽ യു ​എ ഇ ​കെ എം ​സി സി ​ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര, ദു​ബൈ ക​ഐം​സി​സി സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ് ചെ​ർ​ക്ക​ള, സം​സ്ഥാ​ന ഓ​ർ​ഗ​ന​സിം​ഗ് സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി, സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഖ​ലീ​ൽ, ദു​ബാ​യ് കെ ​എം സി ​സി കാ​സ​റ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി, ഓ​ർ​ഗ​ന​സിം​ഗ് സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ദു​ബാ​യ് കെ ​എം​സി സി ​കാ​സ​റ​ഗോ​ഡ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ പ​ട്ടേ​ൽ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദി​ക്ക് ചൗ​ക്കി, ട്ര​ഷ​ർ സ​ത്താ​ർ ആ​ലം​പാ​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.