അ​ബാ​സി​യ​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ആ​രം​ഭി​ച്ചു
Tuesday, July 27, 2021 9:00 PM IST
കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ ഏ​റെ തി​ങ്ങി താ​മ​സി​ക്കു​ന്ന അ​ബാ​സി​യ​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ആ​രം​ഭി​ച്ചു. പു​തി​യ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി തു​ട​ങ്ങു​ന്ന​തോ​ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കാ​ന്പ​യി​ന്‍റെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​വാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തെ ഒ​രു വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ​നി​ന്ന് പ്ര​തി​ദി​നം ശ​രാ​ശ​രി 1000 പേ​ർ​ക്ക് വാ​ക്സീ​ൻ ന​ൽ​കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്.​ഡ്രൈ​വ് ഇ​ൻ വാ​ക്സി​ൻ കേ​ന്ദ്ര​മാ​യി തു​റ​ന്ന ഷെ​യ്ഖ് ജാ​ബ​ർ പാ​ല​ത്തി​ലെ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് പ്ര​തി​ദി​നം 5000 മു​ത​ൽ 6000 പേ​ർ വ​രെ വാ​ക്സീ​ൻ കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ