കേ​ളി കു​ടും​ബ​വേ​ദി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, July 29, 2021 10:51 PM IST
റി​യാ​ദ് : പ​തി​നാ​റ് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കേ​ളി കു​ടും​ബ​വേ​ദി അം​ഗം പി.​വി. സ്മി​ത​യ്ക്ക് കു​ടു​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. റി​യാ​ദ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക കൂ​ടി​യാ​യ സ്മി​ത കു​ടും​ബ​വേ​ദി ബ​ത്ത യൂ​ണി​റ്റ് അം​ഗ​മാ​ണ്. മ​ല​യാ​ളം മി​ഷ​ൻ റി​യാ​ദ് ചാ​പ്റ്റ​ർ അ​ധ്യാ​പി​ക​യാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി​യാ​ണ് സ്മി​ത.

കു​ടും​ബ​വേ​ദി ബ​ത്ത യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ് കു​ടും​ബ​വേ​ദി​യു​ടെ ഉ​പ​ഹാ​രം സ്മി​ത​യ്ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ ബ​ത്ത യൂ​ണി​റ്റ് ട്ര​ഷ​റ​ർ ഷൈ​നി അ​റ​യ്ക്ക​ൽ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ രാ​ജ്, അ​നി​ൽ അ​റ​യ്ക്ക​ൽ, വി​നോ​ദ്, കു​ടും​ബ​വേ​ദി​യി​ലെ കു​ട്ടി​ക​ളാ​യ ഹേ​ന പു​ഷ്പ​രാ​ജ്, നേ​ഹ പു​ഷ്പ​രാ​ജ്, അ​നാ​മി​ക അ​റ​യ്ക്ക​ൽ, അ​വ​ന്തി​ക അ​റ​യ്ക്ക​ൽ, ഗൗ​തം കൃ​ഷ്ണ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ