ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ട്രാ​ൻ​സി​റ്റ് രാ​ജ്യ​ങ്ങ​ൾ വ​ഴി കു​വൈ​റ്റി​ൽ പ്ര​വേ​ശി​ക്കാം
Friday, July 30, 2021 9:07 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് അം​ഗീ​കൃ​ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ ട്രാ​ൻ​സി​റ്റ് രാ​ജ്യ​ങ്ങ​ൾ വ​ഴി കു​വൈ​റ്റി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ഞ്ചി​നീ​യ​ർ യൂ​സ​ഫ് സു​ലൈ​മാ​ൻ അ​ൽ ഫൗ​സാ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​മ്മ്യൂ​ണ്‍ ആ​പ്പി​ലോ കു​വൈ​റ്റ് മൊ​ബൈ​ൽ ഐ​ഡി​യി​ലോ ഗ്രീ​ൻ ക​ള​ർ സ്റ്റാ​റ്റ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​ന്ത്യ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, പാ​കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ ഡി​ജി​സി​എ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ഇ​ന്ത്യ​ക്കാ​ർ​ക്ക് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ട്രാ​ൻ​സി​റ്റ് ഫ്ളൈ​റ്റ് വ​ഴി കു​വൈ​റ്റി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത പി​സി​ആ​ർ ടെ​സ്റ്റും സാ​ധു​വാ​യ താ​മ​സ രേ​ഖ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​രി​ട്ട് വി​മാ​നം ആ​രം​ഭി​ക്കു​ന്ന​തി​നെ കു​റി​ച്ച് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​ത് സം​ബ​ന്ധ​മാ​യി ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും യൂ​സ​ഫ് സു​ലൈ​മാ​ൻ അ​ൽ ഫൂ​സാ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ