യു​എ​ഇ​യി​ൽ മൂ​ന്നു വ​യ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാം
Monday, August 2, 2021 9:44 PM IST
അ​ബു​ദാ​ബി: മൂ​ന്നു മു​ത​ൽ 17 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് സി​നോ​ഫാം വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് യു​എ​ഇ ആ​രോ​ഗ്യ - രോ​ഗ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ​യും ,വി​ല​യി​രു​ത്ത​ലി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് .

900 കു​ട്ടി​ക​ളി​ൽ ന​ട​ത്തി​യ സി​നോ​ഫാം ഇ​മ്മ്യൂ​ണ്‍ ബ്രി​ഡ്ജ് എ​ന്ന പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ് വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ പൂ​ർ​ണ​സ​മ്മ​തം വാ​ങ്ങി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ രാ​ജ​കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. വാ​ക്സി​ൻ ന​ൽ​കി​യ സ​മ​യം മു​ത​ൽ കു​ട്ടി​ക​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചി​രു​ന്നു. മ​ധ്യ​പൂ​ർ​വ - വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മേ​ഖ​ല​യി​ൽ ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളി​ൽ ന​ട​ത്തി​യ ആ​ദ്യ പ​ഠ​ന​മാ​ണ് യു​എ​ഇ ആ​രോ​ഗ്യ- രോ​ഗ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ, ചൈ​ന, യു​എ​സ്, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ക​ഴി​ഞ്ഞ ഏ​താ​നം മാ​സ​ങ്ങ​ളാ​യി ഇ​തേ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്. സ്കൂ​ളു​ക​ൾ തു​റ​ക്കും മു​ൻ​പ് കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള