ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കു​വൈ​റ്റ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
Thursday, September 23, 2021 12:02 AM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ​ഫാ​ര​സി​നെ സ​ന്ദ​ർ​ശി​ച്ചു . ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ളും പ്ര​വാ​സ വി​ഷ​യ​ങ്ങ​ളും ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ൾ, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും മാ​ർ​ഗ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യ​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സി​ബി ജോ​ർ​ജ് അം​ബാ​സ​ഡ​റാ​യി ചു​മ​ത​ല​യേ​റ്റ​തി​നു​ശേ​ഷം എ​ഞ്ചി​നീ​യ​ർ​മാ​രു​ടെ എ​ൻ​ഒ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സ​ജീ​വ​മാ​യാ​ണ് ഇ​ട​പെ​ടു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഏ​റെ പു​രോ​ഗ​തി​യാ​ണ് കൈ​വ​രി​ച്ചി​ട്ടു​ള്ള​ത്.

സ​ലിം കോ​ട്ട​യി​ൽ