കുവൈറ്റിലെ ഗാ​ർ​ഹി​ക റി​ക്രൂ​ട്ട്മെ​ൻ​റ് സു​താ​ര്യ​മാ​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ്
Thursday, September 23, 2021 12:08 AM IST
കു​വൈ​റ്റ് സി​റ്റി: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ കു​വൈ​റ്റി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് വ​ള​രെ കൂ​ട​ത​ലാ​ണെ​ന്നും റി​ക്രൂ​ട്ട്മെ​ൻ​റ് ചെ​ല​വ് പ​ര​മാ​വ​ധി 300 ദി​നാ​ർ ആ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

സു​താ​ര്യ​മാ​യ രീ​തി​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ കു​വൈ​റ്റി​ലെ​ത്തു​ന്ന​ത് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​ക്രൂ​ട്ട്മെ​ന്‍റ് ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പി​ട്ട ധാ​ര​ണാ​പ​ത്രം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്. ഇ​ട​നി​ല​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് കൊ​ണ്ട് തൊ​ഴി​ലു​ട​മ​ക്ക് തൊ​ഴി​ലാ​ളി​യെ ല​ഭി​ക്കു​വാ​ൻ ഗാ​ർ​ഹി​ക ക​രാ​ർ വ​ഴി സാ​ധി​ക്കു​മെ​ന്ന് അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ