ഇ​ന്ത്യ - കു​വൈ​റ്റ് സാ​സ്കാ​രി​കോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി
Saturday, September 25, 2021 10:50 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​റ്റ് ആ​ർ​ട്ട്സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന സാ​സ്കാ​രി​ക ഉ​ത്സ​വം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഇ​ന്ത്യ​യി​ലെ വി​വി​ധ സാ​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ സ്വ​ദേ​ശി​ക​ള​ട​ക്കം നി​ര​വ​ധി പേ​രെ​യാ​ണ് ആ​ക​ർ​ഷി​ക്കു​ന്ന​ത്. പ​ത്ത് ദി​വ​സം നീ​ളു​ന്ന ക​ലാ പ​രി​പാ​ടി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം ഗ്ലി​പ്സ​സ് ഓ​ഫ് ടൈം​ലെ​സ് ഇ​ന്ത്യ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പെ​യി​ന്‍റിം​ഗു​ക​ളാ​ണ്. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജി​ന്‍റെ പ​ത്നി​യാ​ണ് ജോ​യി​സ് സി​ബി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ങ്ങ​ളി​ലെ ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത രൂ​പ​ങ്ങ​ളും ക​ലാ പ​രി​പാ​ടി​ക​ളു​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. വൈ​കീ​ട്ട് അ​ഞ്ചി​ന് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് ന​ട​ക്കു​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 30 വ​രെ ഉ​ണ്ടാ​കും. പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ലൈ​വ് മൈ​ലാ​ഞ്ചി ഷോ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ന്‍റെ 60-ാം വാ​ർ​ഷി​ക​വും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സാം​സ്കാ​രി​ക ഉ​ത്സ​വം ന​ട​ത്തു​ന്ന​ത്.

സ​ലിം കോ​ട്ട​യി​ൽ