റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റിയൊന്നാമത് ദേശിയ ദിനാഘോഷം വിവിധ പരിപാടികളോടു കൂടി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആഘോഷിച്ചു. അപ്പോളോ ഡെമോറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പൊതു സമൂഹത്തിലെ പ്രമുഖര്‍ പങ്കെടുത്തു.
സാന്പത്തിക രംഗത്ത് സൗദിയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ് അഭിപ്രായപ്പെട്ടു. കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ ദീർഘവീക്ഷണത്തോടെയുള്ള പുരോഗമനപാരമായ ആശയങ്ങൾ രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.
വിഷന്‍ 2030 അടിസ്ഥാനമാക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് സൗദിയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഈ വികസന പദ്ധതികളിലൊക്കെ തന്നെ പ്രവാസി ഇന്ത്യക്കാരുടെ പങ്ക് വളരെ വലുതാണ്. ചടങ്ങ് ഓഐസിസി റിയാദ് സെന്റര്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുന്പള കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. മജീദ് ചിങ്ങോലി, ഷാജി സോണ, ഷിഹാബ് കൊട്ടുകാട്, സുരേഷ് ശങ്കര്‍, തെര്ഫിന്, ലത്തീഫ് കാസര്‍കോട്, ഷാനവാസ് മുനന്പത്ത്, ഷെഫീഖ് കിനാലൂര്‍, നിഷാദ് ആലംകോട്, നൗഷാദ് ആലുവ, സജീര്‍ പൂന്തുറ, ബാലു കുട്ടന്, സുഗതന് നൂറനാട്, അബ്ദുല്‍ ശുക്കൂര്‍, റോയി വയനാട്, അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടർന്ന് തങ്കച്ചന് വർഗീസിന്റെ നേത്യത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി. സക്കീർ ദാനത്ത്, തോമസ് രാജു, ഹക്കിം പട്ടാന്പി, മോഹന്‍ദാസ് വടകര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്കി. സെന്‍ട്രല്‍ കമ്മററി ട്രഷറര്‍ നവാസ് വെള്ളിമാട് കുന്ന് സ്വാഗതവും ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
ഷക്കീബ് കൊളക്കാടൻ