എ​ക്സ്പോ ന​ഗ​രി​യി​ൽ ഒ​രു​ മാ​സം ചു​റ്റി​യ​ടി​ക്കാ​ൻ വെ​റും 95 ദി​ർ​ഹം
Sunday, September 26, 2021 9:28 PM IST
ദു​ബാ​യ്: എ​ക്സ്പോ 2020 യു​ടെ ഒ​ക്ടോ​ബ​ർ പാ​സ് ഹി​റ്റ് ആ​കു​ന്നു. ഒ​രു ദി​വ​സ​ത്തെ നി​ര​ക്കാ​യ 95 ദി​ർ​ഹം ന​ൽ​കി​യാ​ൽ ഒ​രു മാ​സം മു​ഴു​വ​ൻ ലോ​ക​മേ​ള​യു​ടെ ന​ഗ​രി​യി​ൽ ചു​റ്റി​യ​ടി​ക്കാം എ​ന്നു​ള്ള​താ​ണ് ഒ​ക്ടോ​ബ​ർ പാ​സി​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത്.

ലോ​ക​രാ​ജ്യ​ങ്ങ​ൾ അ​ത്ഭു​ത​ങ്ങ​ൾ ഒ​ളി​പ്പി​ക്കു​ന്ന പ​വി​ലി​യ​നു​ക​ൾ, ഓ​രോ ദി​വ​സ​വും ന​ട​ക്കു​ന്ന അ​റു​പ​തോ​ളം ത​ത്സ​മ​യ പ​രി​പാ​ടി​ക​ൾ, ഇ​രു​നൂ​റോ​ളം ഭ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി എ​ക്സ്പോ 2020 എ​ന്ന ലോ​ക​മേ​ള ഒ​രു​ക്കു​ന്ന അ​പൂ​ർ​വ അ​വ​സ​രം അ​നു​ഭ​വി​ക്കു​ന്ന​തി​നു സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്ന അ​സു​ല​ഭ അ​വ​സ​ര​മാ​ണ് ഒ​ക്ടോ​ബ​ർ പാ​സ്.

ഒ​രു ദി​വ​സം എ​ക്സ്പോ ന​ഗ​രി​യി​ൽ ക​യ​റു​ന്ന​തി​നു ഈ​ടാ​ക്കു​ന്ന 95 ദി​ർ​ഹം മു​ട​ക്കി​യാ​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ന്ന​തു. എ​ക്സ്പോ ന​ഗ​രി​യി​ലേ​ക്കും പ​വി​ലി​യ​നു​ക​ളി​ലേ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്താം, 10 ത​വ​ണ മു​ൻ​കൂ​ട്ടി സ്മാ​ർ​ട്ട് ക്യൂ​വി​ൽ ബു​ക്കിം​ഗ് ന​ട​ത്താം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ 15 വ​രെ മാ​ത്ര​മാ​കും ഇ​ത്ത​രം പാ​സു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്കും 60 വ​യ​സി​നു മു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്കും , നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്കും, കൂ​ടെ വ​രു​ന്ന ഒ​രാ​ൾ​ക്കും സൗ​ജ​ന്യ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ ഇ​വ​രും ഇ​തി​നാ​യു​ള്ള പ്ര​ത്യേ​ക പാ​സ് എ​ടു​ക്കേ​ണ്ട​താ​ണ്.

ടി​ക്ക​റ്റ് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ത​ന്നെ ഉ​പ​യോ​ഗി​ച്ച ആ​ളി​ന്‍റെ ഇ​മേ​ജ് റി​ക്കാ​ർ​ഡ് ചെ​യ്തു സൂ​ക്ഷി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തും. അ​തി​നാ​ൽ ആ ​ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് പി​ന്നീ​ട് മ​റ്റൊ​രാ​ൾ​ക്ക് പ്ര​വേ​ശ​നം സാ​ധ്യ​മ​ല്ലെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​നി​ൽ സി ​ഇ​ടി​ക്കു​ള