ത​ബ്ത്തീ​ൽ ഓ​ണ്‍​ലൈ​ൻ കോ​ഴ്സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Saturday, October 9, 2021 9:57 PM IST
ജി​ദ്ദ: ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ൽ ന​ട​ന്നു വ​രു​ന്ന ത​ബ്തീ​ൽ ഓ​ണ്‍​ലൈ​ൻ ദീ​നി​പ​ഠ​ന പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ഥ​മ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു,

ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും അ​നി​വാ​ര്യ​മാ​യ ദീ​നീ​പ​ഠ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ശീെ & ​അി​റൃീ​ശ​റ അ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ ഹൃ​സ്വ​മാ​യ വീ​ഡി​യോ ക്ലാ​സു​ക​ൾ വ​ഴി എ​ത്തി​ക്കു​ക​യും വി​വി​ധ ദീ​നീ വി​ഷ​യ​ങ്ങ​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ വീ​ഡി​യോ​ക​ളി​ലൂ​ടെ സം​ക്ഷി​പ്ത കോ​ഴ്സു​ക​ളാ​യി തി​രി​ച്ചു ത​ബ്തീ​ൽ അ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ന​ൽ​കു​ന്ന ക്ലാ​സു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി​ത​ന്നെ പ​ഠി​താ​വി​ന്‍റെ സാ​ന്നി​ധ്യം മെ​ന്‍റ​ർ​മാ​ർ മു​ഖേ​ന ഉ​റ​പ്പു വ​രു​ത്തു​ക​യും, കോ​ഴ്സു​ക​ൾ തീ​രു​ന്ന​തോ​ട് കൂ​ടി വി​ഷ​യാ​നു​ബ​ന്ധ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​ക​ളി​ലൂ​ടെ പ​ഠി​ച്ച കാ​ര്യ​ങ്ങ​ളി​ൽ ഒ​രു പു​ന​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ പ​ഠി​താ​ക്ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നു​ന്ന​തോ​ടൊ​പ്പം പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ക്കു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഓ​രോ കോ​ഴ്സ് അ​വ​സാ​നി​ക്കു​ന്പോ​ഴും നി​ർ​വ​ഹി​ക്കു​ന്നു എ​ന്ന​താ​ണ് ത​ബ്തീ​ൽ പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ത്യേ​ക​ത.

ആ​ദ്യ കോ​ഴ്സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​രു​ന്നൂ​റോ​ളം വ​രു​ന്ന​പ​ഠി​താ​ക്ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ക്കു​ക​യു​ണ്ടാ​യി, അ​തി​ൽ നി​ന്നും 100% മാ​ർ​ക്ക് നേ​ടി​യ ലു​ബ്ന യാ​സ​ർ, ന​സി​യ ജ​ലീ​ൽ എ​ന്ന​വ​ർ സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട​പ്പോ​ൾ 99% മാ​ർ​ക്ക് നേ​ടി​യ ബ​ഷീ​ർ കു​ന്നു​മ്മ​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​നാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള സ്മാ​ർ​ട്ട് ഫോ​ണ്‍ വി​ത​ര​ണ​വും പ​ഠി​താ​ക്ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും വൈ​കാ​തെ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ത​ബ്തീ​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി അ​റി​യി​ച്ചു.

മു​സ്ത​ഫ കെ ​ടി പെ​രു​വ​ള്ളൂ​ർ