ദു​ബാ​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; സം​ഘ​ത്തി​ലെ മു​ഖ്യ പ്ര​തി പി​ടി​യി​ൽ
Sunday, October 10, 2021 9:52 PM IST
ദു​ബാ​യ്: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 500 മി​ല്യ​ണ്‍ ദി​ർ​ഹം വി​ല​വ​രു​ന്ന മ​യ​ക്കു മ​രു​ന്ന് ദു​ബാ​യ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ജ്യാ​ന്ത​ര സം​ഘ​ത്തി​ന്‍റെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

500 കി​ലോ​ഗ്രാം കൊ​ക്കെ​യി​ൻ ആ​ണ് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത് . മ​യ​ക്കു മ​രു​ന്ന് രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ സ​ന്ദേ​ശം ല​ഭി​ച്ച ദു​ബാ​യ് പോ​ലീ​സ് ഓ​പ്പ​റേ​ഷ​ൻ സ്കോ​ർ​പി​യോ​ണ്‍ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് പ്ര​തി​ക​ളെ​യും മ​യ​ക്കു മ​രു​ന്ന് ഒ​ളി​പ്പി​ച്ചി​രു​ന്ന ര​ഹ​സ്യ സ​ങ്കേ​ത​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഡെ​ലി​വ​റി വാ​ഹ​ന​ത്തി​ലെ ര​ഹ​സ്യ അ​റ​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് കൊ​ക്ക​യി​ൻ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന് പു​റ​ത്തു നി​ന്നും എ​ത്തി​യ ആ​ളി​നെ​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വ്യാ​പാ​ര പ​ങ്കാ​ളി​യെ​യും ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​നി​ൽ സി ​ഇ​ടി​ക്കു​ള