ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടേ​യും ഏ​ജ​ന്‍റു​മാ​രു​ടേ​യും യോ​ഗം വി​ളി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി
Tuesday, October 12, 2021 10:11 PM IST
കു​വൈ​റ്റ് സി​റ്റി : വി​നോ​ദ സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടേ​യും ഏ​ജ​ന്‍റു​മാ​രു​ടേ​യും ടൂ​ർ പ്ലാ​ന​ർ​മാ​രു​ടേ​യും യോ​ഗം വി​ളി​ച്ച് ചേ​ർ​ത്തു. ഇ​ന്ത്യ​യി​ലെ വി​നോ​ദ സ​ഞ്ചാ​രം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ്ജ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​ര വി​സ​ക​ൾ ഈ ​മാ​സം 15 മു​ത​ൽ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​രം​ഭി​ക്കു​മെ​ന്നും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ചാ​ർ​ട്ട​ർ ഫ്ളൈ​റ്റു​ക​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കു​മെ​ന്നും സി​ബി ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി. അ​നു​ദി​നം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന രം​ഗ​മാ​ണ് ഇ​ന്ത്യ​ൻ വി​നോ​ദ സ​ഞ്ചാ​രം. ഭാ​ര​ത​ത്തി​ന്‍റെ വൈ​വി​ധ്യം നി​റ​ഞ്ഞ കാ​ഴ്ച​ക​ൾ ത​ന്നെ​യാ​ണ് ഇ​വി​ടേ​ക്ക് ഇ​ത്ര​യ​ധി​കം സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ഏ​തു ത​ര​ത്തി​ലു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്കും ആ​സ്വ​ദി​ക്കു​വാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള കാ​ഴ്ച​ക​ളും സ്ഥ​ല​ങ്ങ​ളും ന​മ്മു​ടെ നാ​ട്ടി​ലു​ണ്ട്. യു​ന​സ്കോ​യു​ടെ ലോ​ക പൈ​തൃ​ത പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു മാ​ത്രം 38 പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ൾ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും കോ​വി​ഡാ​ന​ന്ത​ര ഇ​ന്ത്യ​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​മ്മു​കാ​ശ്മീ​ർ, ഹി​മാ​ച​ൽ, ഗോ​വ, കേ​ര​ളം മു​ത​ലാ​യ ഇ​ന്ത്യ​യി​ലെ വി​വി​ധ വി​നോ​ദ സ​ഞ്ചാ​രം കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ഡി​യോ​ക​ളും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു ക്യാ​ന്പു​ക​ളും റോ​ഡ് ട്രി​പ്പു​ക​ളു​മെ​ല്ലാം മു​ൻ​കാ​ല​ങ്ങ​ളി​ലെ​ന്ന പോ​ലെ ഇ​ന്ത്യ​യി​ൽ സ​ജീ​വ​മാ​ണ്. 2019 ൽ ​ഏ​ക​ദേ​ശം 18 ദ​ശ​ല​ക്ഷം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രും ഇ​ന്ത്യ​യി​ലെ​ത്തി. അ​തി​നു​മു​ന്പ് 2018 ൽ ​ഏ​ക​ദേ​ശം 17 ദ​ശ​ല​ക്ഷം അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ ഇ​ന്ത്യ​യി​ൽ വ​ന്നി​റ​ങ്ങി​യ​ത്.

സ​ലിം കോ​ട്ട​യി​ൽ