നെ​യ്തെ​ടു​ത്ത ക​ലാ​സൃ​ഷ്ടി​യു​ടെ മ​നോ​ഹാ​രി​ത​യി​ൽ മെ​ക്സി​ക്ക​ൻ പ​വ​ലി​യ​ൻ
Tuesday, October 12, 2021 11:02 PM IST
ദു​ബാ​യ്: എ​ക്സ്പോ 2020 ന​ഗ​രി​യി​ലെ മെ​ക്സി​ക്ക​ൻ പ​വ​ലി​യ​ൻ കാ​ഴ്ച്ച​യി​ലെ വ്യ​ത്യ​സ്ത​ത കൊ​ണ്ട് സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​രു​ക​യാ​ണ്. ഇ​രു​ന്നൂ​റോ​ളം ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ ചേ​ർ​ന്ന് നെ​യ്തെ​ടു​ത്ത മ​നോ​ഹ​ര ക​ലാ​സൃ​ഷ്ടി​യാ​ണ് പ​വി​ലി​യ​നെ നി​റ​പ​കി​ട്ടേ​റി​യ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്.

മെ​ക്സി​ക്ക​ൻ സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ധാ​ന പ​ങ്ക് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​വ​ലി​യ​ൻ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മെ​ക്സി​ക്ക​ൻ സം​സ്കാ​ര​ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും ആ​ധി​കാ​രി​ക​ത ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്നു​ണ്ട്. മെ​ക്സി​ക്ക​ൻ പ​വ​ലി​യ​ന്‍റെ മു​ൻ​ഭാ​ഗം ജാ​ലി​സ്കോ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള 200 മെ​ക്സി​ക്ക​ൻ ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രാ​ണ് നെ​യ്ത​ത്. ന്ധ​ഈ ക​ലാ​സൃ​ഷ്ടി​ന്ധ പ​ര​ന്പ​രാ​ഗ​ത രൂ​പ​ക​ൽ​പ​ന​യി​ലെ മെ​ക്സി​ക്ക​ൻ സ്ത്രീ​ക​ളു​ടെ പ​ങ്കി​നെ​യും അ​വ​രു​ടെ ക​ര​വി​രു​തി​ന്‍റെ ഒ​രു പ്ര​തീ​ക​വു​മാ​ണ്. ലാ​റ്റി​ന​മേ​രി​ക്ക​ൻ പ​വ​ലി​യ​ന്‍റെ ഇ​ട​നാ​ഴി​ക​ളി​ൽ മെ​ക്സി​ക്കോ​യു​ടെ പ്ര​ശ​സ്ത​മാ​യ പാ​രി​സ്ഥി​തി​ക വൈ​വി​ധ്യ​വും മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​യും കാ​ണി​ക്കു​ന്ന​തി​നാ​യി വ​ലി​യ 3 ഡി ​സ്ക്രീ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വേ​ദി​യി​ലെ ഒ​രു ഹാ​ളി​ൽ 4,000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​ള്ള മാ​യ നാ​ഗ​രി​ക​ത​യു​ടെ അ​ട​യാ​ള​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ബാ​ക്കി​യു​ള്ള പ​വ​ലി​യ​നു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ സം​വേ​ദ​നാ​ത്മ​ക അ​നു​ഭ​വം ഇ​ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ൽ​കു​ന്നു. മെ​ക്സി​ക്കോ​യി​ലെ പാ​ച​ക​രീ​തി​ക​ളും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും പ്ര​കൃ​തി​യെ​യും ആ​സ്വ​ദി​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പ​വ​ലി​യ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​നി​ൽ സി ​ഇ​ടി​ക്കു​ള