സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്റ്റേ​റ്റ് ക​മ്മി​റ്റി​ക്ക് പു​തു നേ​തൃ​ത്വം
Friday, October 15, 2021 9:35 PM IST
ജി​ദ്ദ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ 2021-24 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷ​റ​ഫി​യ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് മൊ​റ​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​ത്തെ ജീ​വി​താ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കാ​ൻ ഭ​ര​ണ​കൂ​ടം ത​ന്നെ അ​ക്ര​മി​ക​ളെ ക​യ​റൂ​രി​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​ന് കാ​വ​ൽ നി​ൽ​ക്കേ​ണ്ട നി​യ​മ​പാ​ല​ക​ർ അ​ക്ര​മി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​ധ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്റ്റേ​റ്റ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​നി മ​ല​പ്പു​റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കോ​യ ചാ​ലി​യം എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കോ​യി​സ്‌​സ​ൻ ബീ​രാ​ൻ​കു​ട്ടി (പ്ര​സി​ഡ​ന്‍റ്), ഫൈ​സ​ൽ മ​ന്പാ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് കു​ട്ടി തി​രു​വേ​ഗ​പ്പു​റ, മു​നീ​ർ പി.​എം. ഗു​രു​വാ​യൂ​ർ( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), മു​ഹ​മ്മ​ദ് മു​ഖ്താ​ർ, റാ​ഫി ചേ​ളാ​രി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഹ​നീ​ഫ ക​ടു​ങ്ങ​ല്ലൂ​ർ, ഡോ. ​അ​സ്ലം കോ​ട്ട​ക്ക​ൽ, യാ​ഹൂ​ട്ടി തി​രു​വേ​ഗ​പ്പു​റ, സി​ദ്ദീ​ഖ് എ​ട​ക്കാ​ട്, ഷ​രീ​ഫ്കു​ഞ്ഞു കോ​ട്ട​യം, ജം​ഷീ​ദ് ചു​ങ്ക​ത്ത​റ, റ​ഫീ​ഖ് പ​ഴ​മ​ള്ളൂ​ർ, ഷ​റ​ഫു​ദ്ദീ​ൻ പു​ത്തൂ​ർ​പ​ള്ളി​ക്ക​ൽ എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യും തെ​ര​ഞ്ഞ​ടു​ത്തു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ