സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഫ്ളെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Sunday, October 17, 2021 12:28 AM IST
കു​വൈ​റ്റ്: ഇ​ന്ദി​രാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ന​വം​ബ​ർ അ​ഞ്ചി​നു സാ​ൽ​മി​യ മെ​ട്രോ സ്പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ ഫ്ളെ​യ​ർ പ്ര​കാ​ശ​നം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു.

ച​ട​ങ്ങി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്നും മെ​ട്രോ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ ഫ്ളെ​യ​ർ സ്വീ​ക​രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി​ദ്ധി​ക്ക് അ​പ്പ​ക്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഹം​സ പ​യ്യ​ന്നൂ​ർ, നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചെ​ന്പാ​ല​യം, എം.​എ നി​സാം, ലി​പി​ൻ മു​ഴ​ക്കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​റ​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ജി​ല്ലാ ക​മ്മി​റ്റി ട്ര​ഷ​റ​ർ ര​വി ച​ന്ദ്ര​ൻ ചു​ഴ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ