ട്രാ​ക്ക് വ​നി​താ​വേ​ദി ഓ​ണ​ത്തു​ന്പി - 2021 ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Saturday, October 23, 2021 10:48 PM IST
കു​വൈ​റ്റ് സി​റ്റി : തി​രു​വ​ന​ന്ത​പു​രം നോ​ണ്‍ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​ക്ക്) വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ്‍​ലൈ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ഓ​ണ​ത്തു​ന്പി - 2021 ' ന്‍റെ ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്രാ​ക്ക് വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജെ​യ്സ​ണ്‍ ഫ്ള​യ​ർ ട്രാ​ക്ക് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ് പ്രി​യാ​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗം ട്രാ​ക്ക് പ്ര​സി​ഡ​ൻ​റ് എം.​എ.​നി​സാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ക്ടോ​ബ​ർ 29 ന് ​രാ​വി​ലെ 10 മു​ത​ൽ ഓ​ണ്‍​ലൈ​ൻ "​ഓ​ണ​ത്തു​ന്പി - 2021' ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ചി​ത്ര​ര​ച​ന മ​ത്സ​ര​വും, ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​ത്തി​ന്‍റെ​യും നി​യ​മാ​വ​ലി​യെ​കു​റി​ച്ച് പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​ആ​ർ. ബൈ​ജു വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് ശ്രീ​രാ​ഗം സു​രേ​ഷ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​രാ​ജ്, ഹ​രി​പ്ര​സാ​ദ്, ലി​ജോ​യ് ജോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​തീ​ഷ് വ​ർ​ക്ക​ല സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജ​ഗ​ദീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ