ഷാ​ർ​ജ​യി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മലയാളി യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Saturday, October 23, 2021 11:42 PM IST
ദുബായ്: ഷാ​ർ​ജ​യി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മലയാളിയായ യുവാവ് മു​ങ്ങി​മ​രി​ച്ചു. ക​റു​ക​ച്ചാ​ൽ ച​ന്പ​ക്ക​ര ആ​ഴാം​ചി​റ റെ​ജി-​അ​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഗ​സ്റ്റി​ൻ ആ​ഗ്ന​ൽ അ​ൽ​ഫോ​ൻ​സ് (ആ​ഗി​ൻ-28) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ഗി​ൻ തി​ര​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. മൃ​ത​ദേ​ഹം അ​ടു​ത്ത ദി​വ​സം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ക്കു​മെ​ന്നു ബ​ന്ധുക്ക​ൾ പ​റ​ഞ്ഞു.