കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു
Sunday, October 24, 2021 10:00 PM IST
ക​ണ്ണൂ​ർ: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2020-21 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ന് ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​യി. എ​സ്എ​സ്എ​ൽ​സി., പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി ഉ​പ​രി​പ​ഠ​ന​ത്തി​നു അ​ർ​ഹ​ത നേ​ടി​യ കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. പു​ര​സ്കാ​ര​വി​ത​ര​ണ​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ക​ഴി​ഞ്ഞ​മാ​സം റി​യാ​ദി​ൽ ന​ട​ത്തി​യി​രു​ന്നു.

നാ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള വി​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ക​ണ്ണൂ​രി​ൽ ക​ണ്ണ​പു​രം പി.​വി. സ്മാ​ര​ക ഹാ​ളി​ൽ ന​ട​ത്തി​യ പു​ര​സ്കാ​ര​വി​ത​ര​ണ ച​ട​ങ്ങി​ൽ കേ​ര​ള പ്ര​വാ​സി സം​ഘം ക​ണ്ണ​പു​രം വി​ല്ല​ജ് പ്ര​സി​ഡ​ന്‍റ് ഹ​രി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​സി​പി​എം പാ​പ്പി​നി​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൻ. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ൾ​ക്കു​ള്ള മൊ​മെ​ന്േ‍​റാ എ​ൻ. ശ്രീ​ധ​ര​നും ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ സി​പി​എം ക​ണ്ണ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​വി. ശ്രീ​ധ​ര​നും കൈ​മാ​റി. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​ജീ​വ​ൻ ചൊ​വ്വ കേ​ര​ള പ്ര​വാ​സി സം​ഘം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​റ്റി അം​ഗം കെ. ​സു​കു​മാ​ര​ൻ കേ​ര​ള പ്ര​വാ​സി സം​ഘം ക​ണ്ണ​പു​രം വി​ല്ല​ജ് സെ​ക്ര​ട്ട​റി യു. ​വി സു​ഗു​ണ​ൻ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. കാ​ർ​ത്തി​ക് സു​രേ​ഷ്, കൃ​ഷ്ണേ​ന്ദു രാ​ജീ​വ​ൻ, നേ​ഹ സു​രേ​ഷ്, ഗോ​പി​ക സ​തീ​ശ​ൻ, മ​ഞ്ജി​മ രാ​ജീ​വ​ൻ, ഉ​ജ്വ​ൽ ര​ഘു​നാ​ഥ്, തീ​ർ​ത്ഥ ര​ഘു​നാ​ഥ്, വൈ​ശാ​ഖ് ബാ​ബു​രാ​ജ്, അ​ദി​ത്ത് സ​ജീ​വ​ൻ എ​ന്നീ കു​ട്ടി​ക​ൾ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

പ​രി​പാ​ടി​യി​ൽ ക​ണ്ണ​പു​രം ടൗ​ണ്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഗം​ഗാ​ധ​ര​ൻ, വി​വി​ധ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ, കേ​ളി അ​ൽ ഖ​ർ​ജ് സ​ന​യ്യ യു​നി​റ്റ് സെ​ക്ര​ട്ട​റി സു​കേ​ഷ് പാ​പ്പി​നി​ശേ​രി കേ​ളി​യു​ടെ അം​ഗ​ങ്ങ​ളാ​യി​രു​ന്ന ജ​യ​രാ​ജ്, മ​ഹേ​ഷ് കൊ​ടി​യ​ത് ബാ​ബു​രാ​ജ് കൂ​വോ​ട്, ജ​യ​ച​ന്ദ്ര​ൻ നെ​രു​വ​ന്പ്രം, രാ​ജീ​വ​ൻ പ​ള്ളി​ക്കോ​ൽ, പ്ര​ശാ​ന്ത് എ​രി​യി​ൽ , രാ​ജീ​വ​ൻ മൊ​ട്ട​മ്മ​ൽ, ര​ഞ്ജി​ത്ത് ക​ട​വി​ൽ, രാ​ജീ​വ​ൻ കോ​റോ​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​കാ​ശ​ൻ മൊ​റാ​ഴ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.